ഓപ്പറേഷന് ജാവ, സൗദി വെള്ളക്ക എന്നീ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ഒരു ഫാമിലി ഡ്രാമ ചിത്രമാണ് തുടരും.വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ശോഭന ജോഡി ഒന്നിച്ചെത്തുന്നുവെന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
വരവേൽപ്പ്, സന്മനസ്സുള്ളവർക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളിൽ അവതരിപ്പിച്ച അതേ നാടൻ സ്റ്റൈലിൽ, ഷണ്മുഖം എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ സമൂഹമാധ്യമങ്ങളിലൂടെ മോഹൻലാൽ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥ തരുണ്‍ മൂര്‍ത്തിയും കെ ആര് സുനിലുംചേര്ന്നാണ്നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം ഷാജികുമാറും, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദുമാണ് നിർവഹിച്ചിരിക്കുന്നത്