- സ്വീഡനിലെ സ്കൂളിൽ വെടിവയ്പ്പ് ; 10 പേർ കൊല്ലപ്പെട്ടു ; ഭീകരാക്രമണമെന്ന് പോലീസ്
- രാജ്യത്ത് ബീഫ് മാത്രമല്ല മാംസാഹാരം മുഴുവൻ നിരോധിക്കണം : യുസിസി നടപ്പാക്കണം : ശത്രുഘ്നൻ സിൻഹ
- വയറുവേദനയുമായെത്തി ; 33 കാരന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 33 നാണയങ്ങൾ
- ഉത്തരാഖണ്ഡിനു പുറമേ യുസിസി നടപ്പാക്കാനുള്ള നീക്കവുമായി ഗുജറാത്തും ; പ്രത്യേക കമ്മിറ്റി രൂപീകരിച്ചു
- മദ്യവുമായി വന്ന വാൻ മറിഞ്ഞു , റോഡ് നിറഞ്ഞ് മദ്യക്കുപ്പികൾ : ഓടിയടുത്ത് നാട്ടുകാർ , ശേഷം
- കോഴിക്കോട് ബസ് അപകടം : പരിക്കേറ്റ 27 കാരൻ മരിച്ചു
- പുഷ്പയെ കൊല്ലാൻ പറ്റാത്തതിൽ നിരാശയുണ്ട് : പോലീസിനോട് ചെന്താമരയുടെ മൊഴി
- കോഴിക്കോട് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു ; അമ്പതോളം പേർക്ക് പരിക്ക്
Author: amal
സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് പ്രാവിൻ കൂട് ഷാപ്പ്. നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. അൻവർ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിക്കുന്ന ഡാര്‍ക്ക് ഹ്യൂമര്‍ ശൈലിയിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. സൂപ്പർ ഹിറ്റ് സിനിമയായ ആവേശത്തിനു ശേഷം എ ആന്റ് എ എന്റര്‍ടൈന്‍മെന്റ്സാണ് ചിത്രം തിയേറ്ററിൽ പ്രദർശനത്തിന് എത്തിക്കുക. https://youtu.be/hoE7SG_ZbqM?si=gwqVxKPo6So99FiV ചാന്ദ്‌നീ ശ്രീധരൻ,ശിവജിത് പത്മനാഭൻ,ശബരീഷ് വർമ്മ,നിയാസ് ബക്കർ, രേവതി,വിജോ അമരാവതി, രാംകുമാർ,സന്ദീപ്, പ്രതാപൻ കെ.എസ്.തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.മഞ്ഞുമ്മൽ ബോയ്സ് എന്ന വമ്പൻ ചിത്രത്തിന് ശേഷ൦ ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും,തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിഷ്ണു വിജയ് സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഗാനരചന മുഹ്സിൻ പരാരി,എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എ.ആര്‍ അന്‍സാർ,പ്രൊഡക്ഷന്‍ കണ്‍ട്രോളർ ബിജു തോമസ്,പ്രൊഡക്ഷന്‍ ഡിസൈനർ,ഗോകുല്‍…
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ എന്ന സിനിമയുടെ ട്രെയിലർ റിലീസ്സായി. അരിസ്റ്റോ സുരേഷ് ആദ്യമായി നായകനാവുന്ന സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിൽ ബംഗാളിയായിട്ടാണ് അരിസ്റ്റോ അഭിനയിക്കുന്നത്. അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിർമ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. കൂടാതെ കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഷാജി മാവേലിക്കര (ഒരു ചിരി ബമ്പര്‍ ചിരി ഫെയിം), വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി എന്നിവര്‍ക്കൊപ്പം മറ്റ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു https://youtu.be/kUNpp5woy2w ജനുവരി 03ന് റിലീസിന് ഒരുങ്ങുന്ന ചിത്രം, വള്ളുവനാടൻ ഫിലിം കമ്പനിയുമായി ചേർന്ന് വയലുങ്കൽ ഫിലിംസ് ആണ് തിയറ്ററുകളിൽ എത്തിക്കുന്നത്.സംവിധായകൻ കൂടിയായ ജോബി വയലുങ്കലിൻ്റേതാണ് ചിത്രത്തിൻ്റെ കഥ. ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് സംവിധായകനും ധരനും ചേർന്നാണ്. ഛായാഗ്രഹണം: എ കെ ശ്രീകുമാർ, എഡിറ്റിംഗ്:…
റാഫി മതിര കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന PDC അത്ര ചെറിയ ഡിഗ്രി അല്ല എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.ജോണി ആന്റണി, ബിനു പപ്പു, ജയന്‍ ചേര്‍ത്തല എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.ഇഫാര്‍ മീഡിയയുടെ ഇരുപതാമത്തെ ചിത്രമാണ് PDC അത്ര ചെറിയ ഡിഗ്രി അല്ല.കൊല്ലം, തിരുവനന്തപുരം ജില്ലകളിലും അതിര്‍ത്തി ഗ്രാമങ്ങളിലും കൂടാതെ യു കെ,യുഎഇ എന്നിവിടങ്ങളിലുമയിയാണ് ചിത്രീകരണം നടക്കുക. ചിത്രത്തിൽ സന്തോഷ് കീഴാറ്റൂര്‍, ബാലാജി ശര്‍മ്മ, സോനാ നായര്‍, വീണ നായര്‍, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ, തിരുമല രാമചന്ദ്രന്‍, റിയാസ് നര്‍മ്മകല, ബിജു കലാവേദി, മുന്‍ഷി ഹരി, നന്ദഗോപന്‍ വെള്ളത്താടി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1996-98 കാലഘട്ടത്തില്‍ കൊല്ലം ജില്ലയിലെ ഒരു റസിഡന്‍ഷ്യല്‍ പാരലല്‍ കോളേജില്‍ പ്രീഡിഗ്രിക്കു പഠിച്ചിരുന്ന ഇരുനൂറില്‍ പരം സഹപാഠികള്‍ 24 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു വാട്സ് ആപ്പ് കൂട്ടായ്മ ഉണ്ടാക്കുകയും വര്‍ഷാവര്‍ഷം GT എന്ന പേരില്‍ പഴയ കൂട്ടുകാര്‍ ഒത്തു കൂടുന്നു. അവരില്‍ ഒരാള്‍ക്കുണ്ടാകുന്ന…
ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ഒരു ഫാമിലി ഡ്രാമ ചിത്രമാണ് തുടരും.വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ശോഭന ജോഡി ഒന്നിച്ചെത്തുന്നുവെന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വരവേൽപ്പ്, സന്മനസ്സുള്ളവർക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളിൽ അവതരിപ്പിച്ച അതേ നാടൻ സ്റ്റൈലിൽ, ഷണ്മുഖം എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ സമൂഹമാധ്യമങ്ങളിലൂടെ മോഹൻലാൽ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥ തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലുംചേര്‍ന്നാണ്നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം ഷാജികുമാറും, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദുമാണ് നിർവഹിച്ചിരിക്കുന്നത്
ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിക് അബു, വിൻസൺ വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന റൈഫിൾ ക്ലബ് ഡിസംബർ 19ന് തിയേറ്ററുകളിൽ എത്തും .ദിലീഷ് പോത്തൻ,അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ആഷിക് അബുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഹനുമാൻ കൈന്റ്, സെന്ന ഹെഡ്ഗെ, നാതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിനീത് കുമാർ, നിയാസ് മുസലിയാർ പരിമൾ ഷായിസ് , കിരൺ പീതാംബരൻ റാഫി, പ്രശാന്ത് മുരളി, രാമു, പൊന്നമ്മ ബാബു, ബിപിൻ പെരുമ്പള്ളി,വൈശാഖ് സജീവൻ, ഇന്ത്യൻ, മിലൻ, ചിലമ്പൻ, ആലീസ്, ഉണ്ണി മുട്ടം, ബാനുമതി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾ. അനുരാഗ് കശ്യപ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നതും മായാനദി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ എന്നിവർ ഒന്നിക്കുന്ന…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.