പൂർണമായും ശബരിമല പശ്ചാത്തലത്തിൽ പറയുന്ന കഥയാണ് തന്റെ അടുത്ത ചിത്രമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ജീവിതത്തിൽ ഏറ്റവും വലിയ വിജയം തന്നതും മുന്നോട്ട് പോകാനുള്ള ധൈര്യം തന്നതും മാളികപ്പുറമാണെന്നും അഭിലാഷ് പിള്ള ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു .
‘ ജീവിതത്തിൽ ഏറ്റവും വലിയ വിജയം തന്നതും മുന്നോട്ട് പോകാനുള്ള ധൈര്യം തന്നതും മാളികപ്പുറമാണ്, വർഷങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന അടുത്ത ഒരു വലിയ സ്വപ്നം സാധിക്കാൻ അയ്യപ്പനെ കാണാൻ ഒരിക്കൽ കൂടി പോകാനുള്ള തയ്യാറെടുപ്പു തുടങ്ങുകയാണ്. ഇത്തവണ പൂർണമായും ശബരിമല പശ്ചാത്തലത്തിൽ പറയുന്ന കഥ‘ – എന്നാണ് അഭിലാഷ് പിള്ളയുടെ കുറിപ്പ്.