ഡബ്ലിൻ: അയർലന്റിലെ ഡിജിറ്റൽ ബിസിനസ് മേഖല തകർച്ചയുടെ വക്കിൽ. രാജ്യത്തെ സോഷ്യൽ മീഡിയ കമ്പനികളുടെയും ഈ രംഗത്ത് ജോലിചെയ്യുന്നവരുടെയും എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പാർലമെന്റിലാണ് ഡിജിറ്റൽ മേഖലയിലെ പ്രതിസന്ധി ചർച്ചയായത്. ഈ രംഗത്ത് ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ 11 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ നില തുടർന്നാൽ മേഖലയിൽ കനത്ത തിരിച്ചടിയായിരിക്കും നേരിടേണ്ടിവരിക. ഇതോടെയാണ് സർക്കാർ ഇടപെടണമെന്ന ആവശ്യം ഉയർന്നത്.
Discussion about this post

