ഡബ്ലിൻ: ടൊമാറ്റോ കെച്ചപ്പ് നിർമ്മാതാക്കളായ ഹെയ്ൻസിന്റെ നികുതിയ്ക്ക് മുൻപുള്ള വരുമാനം കുത്തനെ ഉയർന്നു. കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 88 ശതമാനത്തിന്റെ വർദ്ധനവാണ് ലാഭത്തിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം കമ്പനിയുടെ മൊത്തത്തിലുള്ള ലാഭവും വർധിച്ചു.
എച്ച്ജെ ഹെയ്ൻസ് കമ്പനി ( അയർലൻഡ്) ലിമിറ്റഡിന്റെ 2023 ലെ നികുതിയ്ക്ക് മുൻപുള്ള ലാഭം 5.39 മില്യൺ യൂറോ ആയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇത് 10.19 മില്യൺ യൂറോ ആയി. 2024 ഡിസംബർ 28 വരെയുളള 12 മാസത്തിൽ കമ്പനിയുടെ വരുമാനം 58.1 മില്യൺ യൂറോയിൽ നിന്ന് 62.26 മില്യൺ യൂറോയായി ഉയർന്നു.
Discussion about this post

