ലൗത്ത്: ഭവന വിതരണത്തിൽ നിർണായക നേട്ടവുമായി ലൗത്ത് കൗണ്ടി കൗൺസിൽ. പുതിയതും അധികവുമായ ഭവനങ്ങൾ ആളുകൾക്ക് നൽകുന്ന ഏറ്റവും മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനമായി മാറി. ഹാർഡ്വെയർ അസോസിയേഷൻ അയർലൻഡ് (എച്ച്എഐ) നടത്തിയ ഗവേഷണത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പട്ടികപ്പെടുത്തിയത്. തിങ്കളാഴ്ച പട്ടിക പ്രസിദ്ധീകരിച്ചു.
ഈ വർഷം ആറ് മാസങ്ങളിൽ ആയിരം ആളുകൾക്ക് 6.6 വീടുകൾ എന്ന കണക്കിലാണ് ലൗത്ത് കൗണ്ടി കൗൺസിൽ വിതരണം ചെയ്തത്. ഈ നേട്ടം കൗൺസിലിനെ പട്ടികയിൽ ഒന്നാമതാക്കി. ഇത് രാജ്യത്തെ ആകെ നിരക്കിനേക്കാൾ 83 ശതമാനം കൂടുതലാണ്. ലാവോയിസ് കൗണ്ടിയ്ക്കാണ് പട്ടികയിൽ രണ്ടാംസ്ഥാനം. മൂന്നാം സ്ഥാനത്ത് കിൽഡെയറാണ്. ഗാൽവേ സിറ്റി കൗൺസിലാണ് പട്ടികയിൽ ഏറ്റവും പുറകിലുള്ളത്. ആയിരം പേർക്ക് 1.9 വീടുകൾ എന്ന തോതിലാണ് മേഖലയിൽ വിതരണം.

