- ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനം വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്റെ വാദം പൊളിയുന്നു ; വ്യോമസേന ഫ്രഞ്ച് കമ്പനിയ്ക്ക് നൽകിയ രേഖകൾ പുറത്ത്
- പത്മതിളക്കത്തിൽ കേരളം : പത്മഭൂഷണ് ഏറ്റുവാങ്ങി മമ്മൂട്ടിയും വെള്ളാപ്പള്ളിയും
- കുടുംബത്തോടൊപ്പം നടപ്പാതയിൽ ഉറങ്ങിക്കിടന്ന 11 കാരിയെ തട്ടിക്കൊണ്ടുപോയി ; ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
- കാഫിർ സ്ക്രീൻഷോട്ട് ; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
- യൂറോപ്യൻ യൂണിയന്റെ കസ്റ്റംസ് ചാർജ്; മുന്നറിയിപ്പുമായി ആമസോൺ
- ഉയർന്ന ചൂട്; തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് പ്രതിപക്ഷം
- ഡബ്ലിനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
- ട്രാക്ടറും ഇരുചക്രവാഹനവും കൂട്ടിയിടിച്ചു; യുവാവിന് ഗുരുതരപരിക്ക്
Author: Anu Nair
ശ്രീനഗർ : ജമ്മുകശ്മീരിൽ സുരക്ഷാസേന ഇല്ലാതാക്കിയത് ലഷ്കർ ത്വയ്ബയുടെ കമാൻഡർ ഉസ്മാൻ എന്ന കൊടും ഭീകരനെ . ശ്രീനഗറിലെ ഖൻയാർ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ ..കഴിഞ്ഞ 20 വർഷമായി താഴ്വരയിൽ ലഷ്കർ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവരിൽ പ്രധാനിയാണ് ഉസ്മാൻ. ലഷ്കർ ഭീകരനായ സജാദ് ഗുലാലിന്റെ വലം കൈയ്യായിരുന്ന ഉസ്മാൻ ഛോട്ടാ വാലിദ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഉസ്മാൻ ഇല്ലാതായത് ലഷ്കർ ഇ ത്വയ്ബയ്ക്ക് വൻ തിരിച്ചടിയായാണ് കണക്കാക്കുന്നത് . കശ്മീരിലെ ലഷ്കർ ഇ ത്വയ്ബയുടെ ഏറ്റവും മുതിർന്ന കമാൻഡർ കൂടിയായിരുന്നു ഉസ്മാൻ .അടുത്ത കാലത്തായി ഉസ്മാൻ താഴ്വരയിൽ നിരന്തരം ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നു.അതുകൊണ്ട് തന്നെ സുരക്ഷാസേനയുടെ ഹിറ്റ്ലിസ്റ്റിൽ ഒന്നാമതായിരുന്നു ഇയാൾ . 2023 ഒക്ടോബറിൽ ശ്രീനഗറിലെ ഈദ്ഗാഹ് ഏരിയയിൽ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ജമ്മു കശ്മീർ പോലീസ് ഇൻസ്പെക്ടറായിരുന്ന മസ്റൂറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉസ്മാനുള്ള പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സി ആർ പി എഫ് ജവാന്മാർക്കും ,…
സിനിമാ താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . അതുപോലെ തന്നെയാണ് രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങളും . ഇപ്പോഴും അത്തരമൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . യൂണിഫോം ധരിച്ച് പേനയും പിടിച്ച് ടീച്ചറുടെ മുന്നിൽ അനുസരണയോടെ ഇരിക്കുന്ന ഒരു കുട്ടിയാണ് ചിത്രത്തിലുള്ളത് . ആര് കണ്ടാലും ഓമനത്വം തുളുമ്പുന്ന മുഖം . എന്നാൽ ഈ കുട്ടി ഇന്ന് ലോകം ഭയക്കുന്ന ഒരു നേതാവാണ് . അതെ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ തന്നെയാണ് ചിത്രത്തിലുള്ളത് . ആറുവയസ്സുകാരൻ കിമ്മിന്റെ ഈ ചിത്രം എടുത്തത് 1990 ലാണ് . ‘ നിലവിലെ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പ്രഥമാധ്യാപകനൊപ്പം ‘ എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പ്രചരിക്കുന്നത് . ചിത്രം ഇതിനോടകം ഏറെ വൈറലായി കഴിഞ്ഞു . നിരവധി പേരാണ് ചിത്രത്തിന് രസകരമായ കമന്റുകളുമായി എത്തുന്നത് . ശക്തമായ ഏകാധിപത്യ ഭരണം നടക്കുന്ന രാജ്യമാണ് ഉത്തരകൊറിയ…
പാലക്കാട് ; ട്രെയിൻ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് റെയിൽ വേ. ഷൊർണൂരിലാണ് സംഭവം . ഡൽഹിയിൽ നിന്ന് കേരളത്തിലേയ്ക്ക് വരികയായിരുന്ന കേരള എക്സ്പ്രസ് തട്ടിയാണ് ശുചീകരണ സേലം സ്വദേശികളായ ലക്ഷ്മണൻ , ഭാര്യ വള്ളി , റാണി എന്നിവർ മരിച്ചത് . പത്ത് ശുചീകരണ തൊഴിലാളികളാണ് സംഘത്തിലുണ്ടായിരുന്നത് . മറ്റ് ആറ് പേരും ഓടി രക്ഷപെട്ടുവെന്നാണ് സൂചന . മരിച്ച റാണിയുടെ ഭർത്താവ് ട്രെയിൻ തട്ടി ഭാരതപുഴയിൽ വീണതാകാമെന്ന സംശയത്തിൽ തെരച്ചിൽ നടത്തിയിരുന്നു. ഷൊർണൂർ റെയിൽ വേ സ്റ്റേഷൻ കഴിഞ്ഞുള്ള പാലത്തിൽ വച്ച് വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം . ട്രാക്കിൽ കിടക്കുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടെയാണ് ഷൊർണൂർ പാലത്തിന് സമീപം വച്ച് ശുചീകരണ തൊഴിലാളികളെ ട്രെയിൻ തട്ടിയത് . ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ട്രെയിൻ ഇടിക്കുകയായിരുന്നു . മൂന്ന് പേരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.
കൊല്ലം : എംഡിഎംഎയുമായി അറസ്റ്റിലായ സീരിയൽ നടി ഷംനത്ത് എന്ന പാർവതിയ്ക്ക് ലഹരിമരുന്ന് നൽകിയ കൂട്ടാളി പിടിയിലായി. കടയ്ക്കൽ ചരുവിള വീട്ടിൽ നവാസിനെയാണ് (35) പരവൂർ പോലീസ് അറസ്റ്റ് ചെയ്തത് . തെക്കൻ കേരളത്തിലെ മയക്കുമരുന്ന് വിതരണത്തിന്റെ പ്രധാനകണ്ണിയാണ് നവാസെന്ന് പോലീസ് പറഞ്ഞു. ഷംനത്തിനെ ചിറക്കരയിലെ വീട്ടിൽ നിന്നും കഴിഞ്ഞ മാസമാണ് പരവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നര ഗ്രാം ലഹരിമരുന്നാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ലഹരിമരുന്ന് വാങ്ങിയത് നവാസിൽ നിന്നാണെന്ന് ഷംനത്ത് പോലീസിനോട് പറഞ്ഞിരുന്നു. ഭർത്താവിനൊപ്പമാണ് നടി താമസിച്ചിരുന്നത് . വിഷാദരോഗവും മറ്റുമുള്ളതിനാൽ മൂന്ന് മാസമായി താൻ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നും ഷംനത്ത് പറഞ്ഞിരുന്നു. മലയാളം സീരിയലുകളിൽ അഭിനയിക്കുന്ന ഷംനത്ത് സോഷ്യൽ മീഡിയയിൽ പാർവതി എന്ന പേരാണ് നൽകിയിരുന്നത് . നടി അറസ്റ്റിലായതിനെ തുടർന്ന് നവാസ് ഒളിവിൽ പോയിരുന്നു. കഴിഞ്ഞ ദിവസം നവാസ് കടയ്ക്കൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ നീക്കമാണ് അറസ്റ്റിൽ കലാശിച്ചത്.
പത്തനംതിട്ട : മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമലയിൽ സുരക്ഷാസജ്ജീകരണങ്ങൾ ഒരുക്കുന്നു . 13000 പോലീസുകാരെയാണ് ശബരിമലയിൽ നിയോഗിക്കുക. പമ്പയുൾപ്പടെ വിവിധ ഇടങ്ങളിൽ ആറ് ഭാഷകളിൽ ബോർഡുകൾ വയ്ക്കും . ഒരുക്കങ്ങളുടെ അവലോകനത്തിന് കലക്ടർ എസ് പ്രേം കൃഷ്ണൻ നേതൃത്വം നൽകി. പാർക്കിംഗ് ഗ്രൗണ്ടുകളിൽ സുരക്ഷാക്യാമറകൾ , ഉച്ചഭാഷിണി എന്നിവ സജീകരിക്കും .റോഡുകളിൽ അനധികൃത പാർക്കിംഗ് അനുവദിക്കില്ല . പമ്പയിലും , സന്നിധാനത്തും ഭക്തർക്ക് കുടിവെള്ളം ഒരു മണിക്കൂർ ഇടവിട്ട് പരിശോധിക്കും .24 മണിക്കൂറും പമ്പയിലും , നിലയ്ക്കലും ആശുപത്രി സേവനം ഉണ്ടാകും . ഹോട്ടൽ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് പരിശോധന നിർബന്ധമാണ്. വില വിവരങ്ങൾ കൃത്യമായി കാണിക്കണം . അളവ് തൂക്കങ്ങളും പരിശോധിക്കും . 450 കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തും . നിലയ്ക്കൽ – പമ്പ സർവീസിനായി 241 ബസുകൾ ഉണ്ടാകും . പമ്പയിൽ തുണി ഒഴുക്കുന്ന ആചാരം ശബരിമലയിൽ ഇല്ലാത്തതിനാൽ അത്തരം കാര്യങ്ങൾക്കെതിരെ ബോധവത്ക്കരണം…
ചെന്നൈ : നടനും സംവിധായകനുമായ ചാരുഹാസൻ ആശുപത്രിയിൽ. ദീപാവലി ആഘോഷങ്ങൾക്കിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും , ശസ്ത്രക്രിയ നടത്തിയതായും മകളും നടിയുമായ സുഹാസിനി ഹാസൻ അറിയിച്ചു. ഇത്തവണ ദീപാവലി ആഘോഷങ്ങൾ നടന്നത് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലായിരുന്നുവെന്ന് കാട്ടി പിതാവിനൊപ്പം ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും സുഹാസിനി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിന് മുമ്പായി എന്താണ് പറയാനുള്ളതെന്ന് പിതാവിനോട് ചോദിക്കുന്ന വീഡിയോയും സുഹാസിനി പങ്കുവച്ചിരുന്നു. തന്റെ ഭാര്യയ്ക്കുള്ള മറുപടിയാണ് ചാരുഹാസൻ വീഡിയോയിലൂടെ നൽകിയത്. ‘ ഞാൻ സുഖമായി ഇരിക്കുന്നു. ശസ്ത്രക്രിയ്ക്ക് വിധേയനാകാൻ ഞാൻ തയ്യാറാണ്. ഞാൻ തിരിച്ചു വരും.”- ചാരുഹാസൻ പറഞ്ഞു. ഇതിനു പിന്നാലെ സുഹാസിനി പങ്കുവച്ച മറ്റൊരു ചിത്രത്തിൽ ശസ്ത്രക്രിയ വിജയകരമായി നടന്നെന്നും പിതാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കുറിച്ചു. സിനിമാ താരങ്ങളായ ആർ മാധവൻ, ഖുഷ്ബു സുന്ദർ തുടങ്ങി നിരവധി താരങ്ങൾ ആശംസ അറിയിച്ച് എത്തിയിരുന്നു . നടൻ കമൽഹാസന്റെ സഹോദരനാണ് ചാരുഹാസൻ .
പ്രശസ്ത സിനിമ -നാടക നടൻ ടിപി കുഞ്ഞിക്കണ്ണൻ അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാസർകോട് ചെറുവത്തൂർ സ്വദേശിയാണ്. കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസുകൊട് ‘ എന്ന സിനിമയിൽ കുഞ്ഞിക്കണ്ണൻ ചെയ്ത പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ.പി. പ്രേമൻ എന്ന വേഷം ഏറെ ശ്രദ്ധേയമായിരുന്നു. പിഡബ്യൂഡി എഞ്ചിനീയറായിരുന്ന കുഞ്ഞിക്കണ്ണൻ നാടകവേദിയിൽ നിന്നാണ് സിനിമയിൽ എത്തിയത്.ഭാര്യ ; ജാനകി . മക്കൾ ; ശ്രീജയ, ശ്രീകല, ശ്രീപ്രിയ.
നാഗർകോവിൽ : ക്രൈംബ്രാഞ്ച് എസ് ഐ എന്ന വ്യാജേന പോലീസ് യൂണിഫോം ധരിച്ച് നാഗർകോവിലിൽ എത്തിയ യുവതി അറസ്റ്റിൽ . തേനി പെരിയകുളം സ്വദേശി അഭിപ്രിയ എന്ന 34 കാരിയാണ് പിടിയിലായത് . ചെന്നൈയിലെ ക്രൈംബ്രാഞ്ച് എസ് ഐ ആണ് താനെന്നാണ് അഭിപ്രിയ പറഞ്ഞിരുന്നത് . പാർവതീപുരം സ്വദേശി വെങ്കിടേഷാണ് അഭിപ്രിയയ്ക്കെതിരെ പരാതി നൽകിയത് . നാഗർകോവിൽ വനിതാകോളേജിന്റെ അടുത്ത് വച്ച് പരിചയപ്പെട്ട ശേഷം വെങ്കിടേഷിന്റെ ഭാര്യയുടെ ബ്യൂട്ടിപാർലറിൽ എത്തിയ അഭിപ്രിയ ഫേഷ്യൽ ചെയ്ത ശേഷം പണം കടം പറഞ്ഞ് പോയി. സംശയം തോന്നിയ വെങ്കിടേഷ് വടശേരി പോലീസിനെ വിവരമറിയിച്ചു. ഇവർ മറ്റ് പലരെയും ഇത്തരത്തിൽ കബളിപ്പിച്ചതായും , കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു . 13 വർഷം മുൻപ് അഭിപ്രിയ 66 കാരനായ മുരുകനെ വിവാഹം കഴിച്ചിരുന്നു . എന്നാൽ പിന്നീട് അഭിപ്രായ വ്യത്യസത്തെ തുടർന്ന് മുരുകനുമായി വേർപിരിഞ്ഞു . ഈ ബന്ധത്തിൽ ഒരു മകനുമുണ്ട് . അടുത്തിടെ…
ധാക്ക : ബംഗ്ലാദേശിലേയ്ക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറച്ച് അദാനി ഗ്രൂപ്പ് . 846 മില്യൺ അമേരിക്കൻ ഡോളർ കുടിശികയായതോടെയാണ് ഈ നീക്കം .അദാനി പവറിന്റെ ഉടമസ്ഥതയിലുള്ള അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡാണ് ബംഗ്ലാദേശിലേയ്ക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറച്ചത് .പവർ ഗ്രിഡ് ബംഗ്ലാദേശിന്റെ കണക്കനുസരിച്ച് വൈദ്യുതി ഉദ്പാദനം 1496 മെഗാവാട്ടിൽ നിന്ന് 700 മെഗാവാട്ടായി കുറഞ്ഞു. 1600 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് രാജ്യത്തുള്ളത് . ബംഗ്ലാദേശിലേയ്ക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറയ്ക്കും മുൻപ് ബംഗ്ലാദേശിലെ പവർ ഡവലപ്പ്മെന്റ് ബോർഡിനോട് കുടിശിക തുക അടയ്ക്കാൻ അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡ് ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് ബംഗ്ലാദേശിലെ പവർ സെക്രട്ടറിക്ക് കത്തും നൽകിയിരുന്നു. ഒക്ടോബർ 31 ന് വൈദ്യുതി വിതരണം നിർത്തി വച്ച് പവർ പർച്ചേസ് എഗ്രിമെന്റ് പ്രകാരം നടപടികൾ സ്വീകരിക്കുമെന്നും അദാനി ഗ്രൂപ്പ് കത്തിൽ പറഞ്ഞിരുന്നു . സസ്പെൻഷൻ സമയപരിധി നേരത്തേ ഒക്ടോബർ 20 മുതൽ 30 വരെ നീട്ടിയും നൽകിയിരുന്നു. കോടീശ്വരനായ ഇന്ത്യൻ…
മുസാഫർനഗർ : ബീഹാറിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ഈസ്റ്റ് സെൻട്രൽ റെയിൽ വേയിലെ സോൻപൂർ ഡിവിഷനിലെ നാരായൺപൂർ അനന്ത് സ്റ്റേഷനിൽ ഷണ്ടിംഗിനിടെയാണ് നാല് വാഗണുകൾ പാളം തെറ്റിയത് . കാലിയായ വാഗണുകളാണ് അപകടത്തിൽപ്പെട്ടതെന്നും , ആർക്കും പരിക്കുകൾ ഇല്ലെന്നും റെയിൽ വേ അധികൃതർ വ്യക്തമാക്കി . അപകടം നടന്നയുടാൻ ഡിവിഷണൽ റെയിൽ വേ മാനേജർ വിവേക് ഭൂഷൻ സൂദ് അടക്കമുള്ളവർ സ്ഥലത്തെത്തി . സംഭവത്തെ തുടർന്ന് ചില ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. ചില ട്രെയിനുകൾ മുസാഫർപൂർ, സമസ്തിപൂർ സ്റ്റേഷനുകളിൽ നിർത്തിയിട്ടു. അതേസമയം ട്രെയിൻ പാളം തെറ്റിയതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അടുത്തിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നതിനാൽ ഇതും ബോധപൂർവ്വം ഉണ്ടാക്കിയ അപകടമാണോയെന്നാണ് സംശയം . അടുത്തിടെ കാൺപൂർ , പാട്യാല തുടങ്ങി വിവിധ സ്ഥലങ്ങളിൽ ട്രാക്കുകളിൽ മരകഷ്ണങ്ങൾ , കൂറ്റൻ കല്ലുകൾ , ഇരുമ്പ് കമ്പികൾ എന്നിവ വച്ച് ട്രെയിൻ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
