തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇന്ന് ഉണ്ടാകും . വർധനയ്ക്ക് മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മിഷന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ആഭ്യന്തര ഉത്പാദനം കുറഞ്ഞതിനാൽ നിരക്ക് വർദ്ധന അനിവാര്യമായി വന്നിരിക്കുകയാണ് എന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞിരുന്നു.
യൂണിറ്റിന് പത്തു പൈസ മുതല്‍ ഇരുപതു പൈസവരെയുള്ള വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കും .
അടുത്തവര്‍ഷം 20 പൈസയും 2026–27 സാമ്പത്തികവര്‍ഷം രണ്ടുപൈസയും കൂട്ടണം എന്നും കെ എസ് ഈ ബി ആവശ്യപ്പെട്ടിട്ടുണ്ട്. നിരക്ക് വര്‍ധനവിന് പുറമെ വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ്. അതോടൊപ്പം നിലവിൽ നൽകുന്ന സൗജന്യ വൈദുതിയുടെ ഗുണഭോക്താക്കളുടെ പട്ടികയിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താനും ആലോചനയുണ്ട്.