തിരുവനന്തപുരം : നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് . ഹൃദയവാൽവിൽ രണ്ട് ബ്ലോക്കുകൾ ഉണ്ടായിരുന്നുവെന്നും , പ്രമേഹം ബാധിച്ച് കാലിൽ മുറിവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതാണോ മരണകാരണം എന്ന് അറിയണമെങ്കിൽ ആന്തരികാവയവങ്ങൾ പരിശോധിച്ച റിപ്പോർട്ടുകൾ വരണമെന്നും ഡോക്ടർമാർ പറയുന്നു.
ഈ മാസം 17 നാണ് ഗോപൻ സ്വാമിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തത് . മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഭസ്മം ശ്വാസകോശത്തിൽ കടന്നോ എന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചിരുന്നു. ഗോപന്റെ തലയിലെ കരുവാളിച്ച പാടുകളെക്കുറിച്ചുള്ള ദുരൂഹതയും നീങ്ങേണ്ടതുണ്ട്.
ചുമട്ടു തൊഴിലാളിയിരുന്ന ഗോപന് 2016ലാണ് വീടിന് സമീപം ക്ഷേത്രം സ്ഥാപിക്കുന്നത്. രണ്ട് വര്‍ഷം നാട്ടുകാരുമായി ചേര്‍ന്ന് ഉത്സവം നടത്തി. പിന്നീട് നാട്ടുകാരുമായി തെറ്റി. ക്ഷേത്രവും കുറെ കാലം അടച്ചിട്ടിരുന്നു. പിന്നീട് മകനാണ് പൂജ ചെയ്ത് വന്നത്. രാത്രി കാലങ്ങളിലും പൂജകളുണ്ടായിരുന്നു.നാട്ടുകാര്‍ ക്ഷേത്രത്തില്‍ പോയിരുന്നില്ല.