Author: Anu Nair

മുംബൈ : അക്രമിയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന തന്നെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറെ തേടിപിടിച്ച് നടൻ സെയ്ഫ് അലിഖാൻ . ജനുവരി 21നാണ് സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ഡിസ്ചാർജ് ചെയ്യുന്നതിനുമുമ്പ് അദ്ദേഹം ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണയെ ആശുപത്രിയിലേയ്ക്ക് ക്ഷണിച്ചു. ആശ്ലേഷിച്ച് നന്ദി അറിയിച്ച സെയ്ഫ് അലിഖാൻ അദ്ദേഹത്തിനൊപ്പം ചിത്രങ്ങളുമെടുത്തു. ‘ഇന്ന് എന്നെ ക്ഷണിച്ചു. അതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. പ്രത്യേകിച്ചൊന്നുമില്ല. ഇതൊരു സാധാരണ സന്ദർശനമാണ്. അന്ന് അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആശംസിച്ചു. ഇന്നും ഞാൻ അങ്ങനെ തന്നെ പ്രാർത്ഥിച്ചിട്ടുണ്ടെന്ന് ഞാൻ അവരോട് പറഞ്ഞു,’ ഭജൻ സിംഗ് റാണ പറഞ്ഞു. അന്ന് സെയ്ഫ് അലിഖാനാണെന്ന് അറിയാതെയാണ് താൻ അദ്ദേഹത്തെ ആശുപത്രിയിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ ഭജൻസിംഗിന് പാരിതോഷികമായി 11000 രൂപയും സെയ്ഫിന്റെ വീട്ടുകാർ നൽകിയിരുന്നു.

Read More

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ക്യാബിനറ്റ് മന്ത്രിമാർ മഹാകുംഭമേളയ്ക്കെത്തി. . യുപി ക്യാബിനറ്റിലെ 54 മന്ത്രിമാരുൾപ്പെടുന്ന പ്രത്യേക യോഗം ഇന്ന് പ്രയാഗ് രാജിൽ നടന്നു . അതിനു ശേഷമാണ് അവർ കുംഭമേളയിൽ പുണ്യസ്നാനത്തിനെത്തിയത്. ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്, മറ്റ് കാബിനറ്റ് മന്ത്രിമാരും മഹാകുംഭ മേളയിൽ ത്രിവേണി സംഗമത്തിൽ പ്രാർത്ഥന നടത്തി . “മുഴുവൻ മന്ത്രിമാരുടെയും പേരിൽ, മഹാകുംഭത്തിലേക്ക് എത്തിയ എല്ലാ സന്യാസിമാരെയും ഭക്തരെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഇതാദ്യമായി, മുഴുവൻ മന്ത്രിസഭാംഗങ്ങളും മഹാകുംഭത്തിൽ പങ്കെടുക്കുന്നു. ‘യോഗി ആദിത്യനാഥ് പറഞ്ഞു. അതേസമയം ഫെബ്രുവരി 5 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ് രാജിൽ എത്തി മഹാകുംഭമേളയിൽ പങ്കെടുക്കും.

Read More

ലക്നൗ : മഹാകുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു. ഫെബ്രുവരി 5 ന് പ്രധാനമന്ത്രി പ്രയാഗ് രാജിലെത്തും. അതിനു ദിവസങ്ങൾക്ക് മുൻപ് ജനുവരി 27 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുംഭമേളയിൽ പങ്കെടുക്കാനെത്തും . ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തുകയും ഗംഗാ പൂജ നടത്തുകയും ചെയ്യും. ഫെബ്രുവരി 1 ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും മേളയിൽ പങ്കെടുക്കും.ഫെബ്രുവരി 10 ന് രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രയാഗ്‌രാജ് സന്ദർശിക്കും.വിവിഐപികൾക്ക് സുഗമവും സുരക്ഷിതവുമായ സന്ദർശനം ഉറപ്പാക്കാൻ സുരക്ഷ ശക്തമാക്കും.

Read More

ഋഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റർ 1 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വനമേഖലയ്ക്ക് നാശനഷ്ടങ്ങൾ ഉണ്ടായതായി പരാതി . ക്ലൈമാക്‌സിനായി യുദ്ധരംഗം ചിത്രീകരിക്കാനാണ് കർണാടകയിലെ ഹെരുരു ഗ്രാമത്തിലെ ഗാവിഗുദ്ദയിലെ വനപ്രദേശത്ത് സിനിമ സംഘം എത്തിയത്.വന മേഖലയിൽ അനുമതിയില്ലാതെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചതിന് പിഴ 50000 രൂപ പിഴ ചുമത്തിയതായും സൂചനയുണ്ട് പ്രദേശത്തെ ആളുകള്‍ നിലവില്‍ കാട്ടാനശല്യമടക്കമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെന്നും ഇപ്പോൾ സിനിമാ ഷൂട്ടിങ് ഇവിടെയുള്ള പക്ഷിമൃഗാദികളെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നുമാണ് ജില്ലാ പഞ്ചായത്ത് മെമ്പറായ സന്ന സ്വാമി ആരോപിച്ചത്.ഷൂട്ടിംഗിനിടെ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്. ഇതേ തുടർന്നുണ്ടായ വാക്കേറ്റം സിനിമയുടെ അണിയറ പ്രവർത്തകരും, നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിനും കാരണമായി.ചിത്രത്തിന്‍റെ നിര്‍മാതാക്കളോ ഋഷഭ് ഷെട്ടിയോ ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read More

പുഷ്പ 2 സംവിധായകന്റെയും, നിർമ്മാതാക്കളുടെയും വീടുകളിൽ ആദായനികുതി റെയ്ഡ് . ‘പുഷ്പ 2’ സംവിധായകൻ സുകുമാറിൻ്റെ വീട്ടിലും, മൈത്രി സിനിമ നിർമ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടന്നു. ഗെയിം ചേഞ്ചർ നിർമ്മാതാവ് ദിൽ രാജുവിൻ്റെ വീട്ടിൽ ആദായനികുതി റെയ്ഡ് നടന്നതായി അടുത്തിടെ വാർത്തകളുണ്ടായിരുന്നു. ഇതിന് പുറമെ മൈത്രി മൂവി മേക്കേഴ്‌സിൻ്റെ സിഇഒയുടെയും കമ്പനിയിലെ മറ്റ് അംഗങ്ങളുടെയും വീടുകളിലും റെയ്ഡ് നടത്തി. ചിത്രം നേടിയ കളക്ഷൻ അനുസരിച്ച് നികുതി അടച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ മൈത്രി മൂവി മേക്കേഴ്സിൻ്റെ ബാങ്ക് ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. കൂടാതെ മറ്റ് നിരവധി സിനിമാ താരങ്ങളുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സ്, മാംഗോ മീഡിയ എന്നിവയുടെ ഓഫീസുകളിലും റെയ്ഡ് നടത്തിയിട്ടുണ്ട്. നികുതി അടക്കാത്തതിൻ്റെ പേരിലാണ് പുഷ്പ 2 സംവിധായകൻ സുകുമാറിൻ്റെ വീട്ടിലും റെയ്ഡ് നടന്നതെന്നാണ് റിപ്പോർട്ട്.

Read More

തിരുവനന്തപുരം : പാലക്കാട് അധ്യാപകനെതിരെ കൊലവിളി മുഴക്കുന്ന പ്ലസ് വൺ വിദ്യാർത്ഥിയുടെ വീഡിയോ പുറത്ത് വിട്ടതിനെതിരെ വിമർശനം ഉയരുന്നു. സംഭവത്തിൽ മന്ത്രി വി ശിവൻ കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. സ്കൂളിൽ മൊബൈൽ ഫോൺ നിരോധിച്ചെന്നത് വസ്തുതയാണെങ്കിലും വിദ്യാർത്ഥിയ്ക്ക് പറയാനുള്ളത് കേൾക്കണമായിരുന്നു . ദേഷ്യം കൊണ്ട് നിലവിട്ട് പറഞ്ഞു പോയത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനു പകരം കുട്ടിയുടെ പ്രശ്നങ്ങൾ മനസിലാക്കണം എന്നൊക്കെയാണ് വിമർശനങ്ങൾ. അതേസമയം വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും , വീഡിയോ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.

Read More

വിമാനയാത്ര നടത്തുന്നവർ എല്ലാം പാക്കിംഗിൽ പ്രത്യേകം ശ്രദ്ധ കാണിക്കാറുണ്ട്. അതിന്റെ വെയ്റ്റിലും , കൊണ്ടു പോകാൻ കഴിയുന്ന വസ്തുക്കളിലുമൊക്കെ നിയന്ത്രണമുണ്ട്. ഇത്തരത്തിൽ വിമാനത്തിൽ കൊണ്ടു പോകാനാകാത്ത സാധനങ്ങളിൽ ഒന്നാണ് തേങ്ങയും. എന്തുകൊണ്ടാണ് മലയാളികളുടെ പ്രിയങ്കരമായ നാളികേരം വിമാനത്തിൽ കൊണ്ടു പോകാനാകത്തത് എന്നറിയാമോ. സുരക്ഷാ കാരണങ്ങളാണ് ഇതിനു പിന്നിൽ. തേങ്ങയിൽ, പ്രത്യേകിച്ച് ഉണക്കിയ തേങ്ങയിൽ വലിയ അളവിൽ എണ്ണ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എപ്പോൾ വേണമെങ്കിലും തീപിടിച്ചേക്കാം. ക്യാബിൻ മർദ്ദവും കാർഗോ ഹോൾഡിലെ താപനില മാറുന്നതും തീപിടുത്തത്തിന് കാരണമാകും. വിമാനക്കമ്പനികൾ യാത്രക്കാരുടെ സുരക്ഷ നിലനിർത്താൻ ഇത്തരം കാര്യങ്ങൾ കർശനമായി വിലക്കിയിട്ടുണ്ട്. ഇത് കൂടാതെ ആയുധങ്ങൾ , തോക്കുകൾ , സ്ഫോടകവസ്തുക്കൾ , കത്തി എന്നിവയ്ക്കും വിലക്കുണ്ട്.

Read More

കൊല്ലം ; വർക്കലയിൽ വിവാഹത്തട്ടിപ്പ് നടത്തി സ്വർണവും, പണവും കവർന്നയാൾ പിടിയിൽ. താന്നിമൂട് സ്വദേശിയായ 31 കാരൻ നിതീഷ് ബാബുവാണ് അറസ്റ്റിലായത്. ഒരേസമയം നാലു യുവതികളുടെ ഭർത്താവായിരിക്കുന്ന നിതീഷ് അഞ്ചാമതൊരു യുവതിയുമായി അടുപ്പത്തിലാണെന്ന് നഗരൂർ സ്വദേശിയായ നാലാം ഭാര്യ അറിഞ്ഞതാണ് കാര്യങ്ങൾ പുറം ലോകം അറിയാൻ ഇടവന്നത് . നിതീഷ്ബാബു നിരവധി യുവതികളെ വിവാഹത്തട്ടിപ്പിൽ കുടുക്കിയിട്ടുണ്ടെന്നും , ഒരു വിവാഹവും നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പ്രതിയുടെ വീട് വളഞ്ഞാണ് പോലീസ് അറസ്റ്റ് ചെയ്തത് . തട്ടിപ്പിനിരയായ യുവതികൾ പോലീസ് സ്റ്റേഷനിൽ എത്തി പണവും സ്വർണ്ണവും നഷ്ടപ്പെട്ട വിവരം അറിയിക്കുകയായിരുന്നു. 20 പവന്റെ ആഭരണങ്ങളും 8 ലക്ഷത്തോളം രൂപയും നിതീഷ് തട്ടിയെടുത്തതായി യുവതികൾ പറഞ്ഞു.

Read More

തുർക്കിയിൽ വൻ തീപിടിത്തം. വടക്കുപടിഞ്ഞാറൻ തുർക്കിയിലെ സ്‌കീ റിസോർട്ടിലെ റിസോർട്ടിലുണ്ടായ വൻ തീപിടിത്തത്തിൽ 66 പേർ മരിച്ചു. 32 ഓളം പേർക്ക് പരിക്കേറ്റു. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുൻകരുതലെന്ന നിലയിൽ റിസോർട്ടിലെ മറ്റ് മുറികളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. തുർക്കിയിലെ ബോലു പ്രവിശ്യയിലെ കർത്താൽകായ റിസോർട്ടിലെ 12 നിലകളുള്ള ഗ്രാൻഡ് കാർട്ടാൽ ഹോട്ടലിൻ്റെ റസ്റ്റോറൻ്റിൽ പുലർച്ചെ 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. റിസോർട്ടിലുണ്ടായിരുന്ന രണ്ടുപേർ ഭയന്ന് കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് മരിച്ചത്. . 234 അതിഥികൾ ഇവിടെ താമസിച്ചിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്താംബൂളിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ കിഴക്കായി മലനിരകളിലെ പ്രശസ്തമായ സ്കീ റിസോർട്ടാണ് കർത്താൽകയ. തീപിടിത്തം നടക്കുമ്പോൾ പ്രദേശത്തെ ഹോട്ടലുകളിൽ ആളുകൾ നിറഞ്ഞിരുന്നു.

Read More

ബെൽഗാം ; കർണാടകയിൽ ഏഴുവയസ്സുകാരനെ നാലുലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ.ബെൽഗാമിൽ ഹുക്കേരി താലൂക്കിലെ സുൽത്താൻപൂരിലാണ് സംഭവം. കുട്ടിയുടെ രണ്ടാനച്ഛൻ സദാശിവ ശിവബാസപ്പ മഗദ് , ലക്ഷ്മി ബാബു ഗോലഭവി, സംഗീത വിഷ്ണു സാവന്ത്, അനസൂയ ഗിരിമല്ലപ്പ ഡോഡ്മണി എന്നിവരാണ് അറസ്റ്റിലായത്. കോലാപൂർ, കാർവാർ എന്നിവിടങ്ങളിൽ നിന്നുള്ള ചില ഇടനിലക്കാരുമായി ചേർന്നാണ് രണ്ടാനച്ഛൻ കുട്ടിയെ ദിലാഷാദ് സിക്കന്ദർ തഹസിൽദാർ എന്ന സ്ത്രീക്ക് നാല് ലക്ഷം രൂപയ്ക്ക് വിറ്റത്. നാല് മാസം മുൻപാണ് കുട്ടിയുടെ അമ്മ സംഗീത ഗുഡപ്പ കമ്മാറിനെ മഗദ് വിവാഹം കഴിച്ചത്. മഗദും മുമ്പ് വിവാഹിതനായിരുന്നു. ഈ ബന്ധത്തിൽ കുട്ടികളുമുണ്ടായിരുന്നു. എന്നാൽ ഇരുവരുടെയും ആദ്യബന്ധത്തിലെ മക്കൾ തമ്മിൽ പലപ്പോഴും വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇത് കണ്ട് മടുത്താണ് താൻ കുട്ടിയെ വിറ്റതെന്ന് മഗദം പോലീസിനോട് പറഞ്ഞു. ഇതിനിടെ മകനെ കാണാനില്ലെന്ന് കാണിച്ച് കുട്ടിയുടെ അമ്മ സംഗീത കമ്മാർ പരാതി നൽകി. അന്വേഷണത്തിൽ, ബൈലഹോംഗലയ്ക്ക് സമീപമുള്ള ഒരു ഗ്രാമത്തിൽ നിന്ന് പോലീസ് കുട്ടിയെ…

Read More