പുഷ്പ 2 സംവിധായകന്റെയും, നിർമ്മാതാക്കളുടെയും വീടുകളിൽ ആദായനികുതി റെയ്ഡ് . ‘പുഷ്പ 2’ സംവിധായകൻ സുകുമാറിൻ്റെ വീട്ടിലും, മൈത്രി സിനിമ നിർമ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടന്നു.
ഗെയിം ചേഞ്ചർ നിർമ്മാതാവ് ദിൽ രാജുവിൻ്റെ വീട്ടിൽ ആദായനികുതി റെയ്ഡ് നടന്നതായി അടുത്തിടെ വാർത്തകളുണ്ടായിരുന്നു. ഇതിന് പുറമെ മൈത്രി മൂവി മേക്കേഴ്സിൻ്റെ സിഇഒയുടെയും കമ്പനിയിലെ മറ്റ് അംഗങ്ങളുടെയും വീടുകളിലും റെയ്ഡ് നടത്തി.
ചിത്രം നേടിയ കളക്ഷൻ അനുസരിച്ച് നികുതി അടച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ മൈത്രി മൂവി മേക്കേഴ്സിൻ്റെ ബാങ്ക് ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. കൂടാതെ മറ്റ് നിരവധി സിനിമാ താരങ്ങളുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.
മൈത്രി മൂവി മേക്കേഴ്സ്, മാംഗോ മീഡിയ എന്നിവയുടെ ഓഫീസുകളിലും റെയ്ഡ് നടത്തിയിട്ടുണ്ട്. നികുതി അടക്കാത്തതിൻ്റെ പേരിലാണ് പുഷ്പ 2 സംവിധായകൻ സുകുമാറിൻ്റെ വീട്ടിലും റെയ്ഡ് നടന്നതെന്നാണ് റിപ്പോർട്ട്.