Author: Anu Nair

തിരുവനന്തപുരം : ഏറെ ട്രോളുകൾക്കും , പരിഹാസങ്ങൾക്കും ഇടയാക്കിയ ‘ കാരണഭൂതൻ ‘ തിരുവാതിരയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി അടുത്ത പാട്ടെത്തി. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ മന്ദിരം ഉദ്ഘാടന ചടങ്ങിൽ ആലപിക്കാനാണ് പാട്ടെഴുതിയത് . ധനകാര്യവകുപ്പിലെ പൂവത്തൂർ ചിത്രസേനൻ രചിച്ച പാട്ടിന് നിയമവകുപ്പിലെ സെക്ഷന്‍ ഓഫിസര്‍ കെ.എസ്.വിമല്‍ സംഗീതവും നല്‍കി. സമരധീര സാരഥിയെന്നും , പടനായകനെന്നുമൊക്കെയാണ് പാട്ടിൽ മുഖ്യമന്ത്രിയെ വാഴ്ത്തുന്നത് . പഠനകാലം പടയുടെ നടുവിലായിരുന്നുവെന്നും, അടിയന്തിരാവസ്ഥക്കാലത്തെ പീഡനവും കോവിഡും , നിപ്പയും എന്തിന് അടുത്തിടെ നടന്ന ഉരുൾപ്പൊട്ടൽ പോലും പാട്ടിന് വരികളായിട്ടുണ്ട്. നൂറ് വനിതാ ഉദ്യോഗസ്ഥർ നാളെ മുഖ്യമന്ത്രിയെ വേദിയിലിരുത്തി ഈ ഗാനമാലപിക്കും. വർഷങ്ങൾക്ക് മുൻപ് സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിണറായിയെ പുക്ഴത്തുന്ന പാട്ടുമായി മെഗാ തിരുവാതിര അവതരിപ്പിച്ചത് ഏറെ വിവാദമായിരുന്നു.

Read More

ന്യൂഡൽഹി : റഷ്യൻ സൈന്യത്തിനൊപ്പം പ്രവർത്തിച്ച മലയാളിയുടെ മരണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം .തൃശൂർ കുട്ടനെല്ലൂർ സ്വദേശി കരുണ ലെയ്നിൽ ബിനിൽ (32) മരിച്ചതായും , ഒപ്പമുണ്ടായിരുന്ന ബന്ധുവും തൃശൂര്‍ സ്വദേശിയുമായ ജയിന്‍ കുര്യന്‍ (27) പരുക്കേറ്റ് മോസ്‌കോയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മോസ്‌കോയിലെ എംബസി മൃതദേഹം കൊണ്ടുപോകാനും പരിക്കേറ്റയാളെ ഇന്ത്യയിലെത്തിക്കാനും ശ്രമിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.മാത്രമല്ല റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ ഇന്ത്യയിലേയ്ക്ക് മടങ്ങണമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ‘മോസ്കോയിലെ റഷ്യൻ അധികൃതരുമായും ന്യൂഡൽഹിയിലെ റഷ്യൻ എംബസിയുമായും വിഷയം ചർച്ച ചെയ്തു. റഷ്യൻ സൈന്യത്തിൽ ശേഷിക്കുന്ന ഇന്ത്യൻ പൗരന്മാരെ എത്രയും വേഗം മടക്കി അയക്കണമെന്ന ആവശ്യം ഞങ്ങൾ ആവർത്തിച്ചു,” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

Read More

കൊച്ചി: ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തു വരാതെ വ്യവസായി ബോബി ചെമ്മണ്ണൂര്‍. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരെ അറിയിച്ചു. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായിട്ടും സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരുന്നത്. ഇത്തരം തടവുകാര്‍ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലില്‍ തുടരുമെന്ന നിലപാടിലാണ് ബോബി ചെമ്മണ്ണൂര്‍. അഭിഭാഷകര്‍ ഇല്ലാതെ, ബോണ്ട് തുക കെട്ടിവയ്ക്കാന്‍ ഇല്ലാതെ നിരവധി തടവുകാര്‍ ജയിലില്‍ തുടരുന്നുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ പറയുന്നു. അതേസമയം, ബോബി ചെമ്മണ്ണൂര്‍ ചൊവ്വാഴ്ച ജയിലില്‍ തുടരുമെന്നും നാളെ പുറത്തിറങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നുമാണ് അറിയുന്നത്. നേരത്തേ , സമാനമായ കേസുകളില്‍ ഉള്‍പ്പെടരുതെന്നും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ഇടപെടാമെന്നും ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ വ്യവസ്ഥയില്‍ ഹൈക്കോടതി പറഞ്ഞു.അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണം. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണം. ബോഡി ഷെയ്മിംഗ് സമൂഹം…

Read More

കൊച്ചി : നടൻ ഉണ്ണി മുകുന്ദൻ താര സംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനത്ത് നിന്ന് രാജിവച്ചു. ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്‌നങ്ങളുമാണ് തന്റെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടി താരം മുകുന്ദൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുറിപ്പ് പങ്ക് വച്ചിട്ടുണ്ട്. 2024 ജൂണിലാണ് ഉണ്ണി മുകുന്ദൻ അമ്മയുടെ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടത്. ‘ തന്റെ ജോലിയുടെ ആവശ്യങ്ങൾ, പ്രത്യേകിച്ച് ‘മാർക്കോ’ എന്ന സിനിമയുമായും മറ്റ് പ്രോജക്ടുകളുമായും ബന്ധപ്പെട്ടത്, തന്റെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്ന് നടൻ വെളിപ്പെടുത്തി. ഈ ഉത്തരവാദിത്തങ്ങളും പ്രഫഷനൽ ജീവിതത്തിലെ സമ്മർദ്ദങ്ങളും സന്തുലിതമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇവയിൽ നിന്നു മാറി, എന്റെയും കുടുംബത്തിന്റെയും ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം ഞാൻ തിരിച്ചറിയുന്നു. ഈ ചുമതല നിർവഹിക്കുന്നതിൽ ഞാൻ എപ്പോഴും എന്റെ കഴിവിന്റെ പരമാവധി നൽകിയിട്ടുണ്ടെങ്കിലും, വരാനിരിക്കുന്ന വർദ്ധിച്ചുവരുന്ന പ്രതിബദ്ധതകൾ കണക്കിലെടുക്കുമ്പോൾ എനിക്ക് ഇനി എന്റെ കടമകൾ ഫലപ്രദമായി നിറവേറ്റാൻ കഴിയില്ലെന്ന് ഞാൻ തിരിച്ചറിയുന്നു. ഭാരിച്ച ഹൃദയത്തോടെയാണ് ഞാൻ എന്റെ രാജി…

Read More

ഇന്ത്യയിലെ ഏറ്റവും വലിയ സനാതന മഹോത്സവമായ മഹാ കുംഭമേളയ്ക്ക് ആദരവുമായി ലോകത്തിലെ ഏറ്റവും വലിയ സെർച്ച് പ്ലാറ്റ്‌ഫോമായ ഗൂഗിൾ . ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് മഹാകുംഭ സംഘടിപ്പിക്കുന്നത്. ഇതിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും നിരവധി പേർ എത്തുന്നുണ്ട്. ഈ അവസരത്തെ സവിശേഷമാക്കാൻ, ഗൂഗിൾ ഒരു മാജിക് ടൂൾ പുറത്തിറക്കിയിരിക്കുകയാണ് . ഗൂഗിളിൽ Mahakumbhamela എന്ന് സെർച്ച് ചെയ്താൽ നിങ്ങളുടെ ഡിസ്പ്ലേയിൽ `റോസാദളങ്ങൾ വർഷിക്കുന്ന രീതിയിലാണ് ഗൂഗിൾ മാജിക് . കൂടാതെ നിങ്ങൾക്ക് ഈ ഫോട്ടോ ആരുമായും പങ്കിടാനുമാകും. നിങ്ങൾക്ക് സ്ക്രീനിൽ മൂന്ന് ഓപ്ഷനുകൾ കാണാനാകും .ആദ്യ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ റോസാദളങ്ങളുടെ മഴ നിർത്താം. രണ്ടാമത്തെ മിഡിൽ ഓപ്ഷൻ ടാപ്പുചെയ്യുന്നതിലൂടെ, നിങ്ങൾക്ക് കൂടുതൽ റോസാദളങ്ങൾ വീഴാൻ കഴിയും. മൂന്നാമത്തെ ഓപ്ഷനിൽ ടാപ്പുചെയ്യുന്നതിലൂടെ, ഈ ഡിസ്പ്ലേ ആരുമായും പങ്കിടാം. 12 വർഷത്തിന് ശേഷമാണ് ഇത്തവണ മഹാകുംഭം സംഘടിപ്പിക്കുന്നത്. ഇത്തവണ 35 കോടി ഭക്തർ മഹാകുംഭത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 13 മുതൽ…

Read More

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി കല്ലറ പൊളിക്കാനുള്ള നീക്കത്തിനെതിരെ നിയമപരമായി നേരിടുമെന്ന് കുടുംബം. കല്ലറ പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നോട്ടീസ് ലഭിച്ച ഉടന്‍ കുടുംബം ഹൈക്കോടതിയെ സമീപിക്കും. കുടുംബാംഗങ്ങളുടെ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്. കല്ലറ പൊളിക്കാന്‍ കളക്ടര്‍ ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് ബന്ധുകള്‍ക്ക് കൈമാറിയിട്ടുണ്ട് ഇന്നലെ കല്ലറ പൊളിക്കാനുള്ള നീക്കത്തിനെതിരെ എതിര്‍പ്പ് ഉയര്‍ന്നതോടെ പോലീസ് തല്‍ക്കാലം പിന്‍വാങ്ങുകയായിരുന്നു. ഗോപന്‍ സ്വാമിയുടെ മക്കളുടെ മൊഴി ഇന്നലെ പോലീസ് വീണ്ടും രേഖപ്പെടുത്തി. മൊഴിയില്‍ വൈരുധ്യമുള്ളതിനാല്‍ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന് സംഘടനകളുമായി ഇന്നലെ നടന്ന പ്രാഥമിക ചര്‍ച്ചയില്‍ സബ് കളക്ടറും പോലീസും വ്യക്തമാക്കി. ദുരൂഹ സമാധി രണ്ട് ദിവസം കഴിഞ്ഞ് പൊളിക്കാനാണ് തീരുമാനം. അതിനുമുമ്പ് ഹൈന്ദവ സംഘടനകളുമായി പോലീസ് ചര്‍ച്ച നടത്തും.എന്നാൽ പോലീസ് ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ലെന്നാണ് മകൻ സനന്ദന്‍ പറയുന്നത് .സമാധി പോസ്റ്റര്‍ അച്ചടിച്ചത് താനാണ്. വ്യാഴാഴ്ച ആലുംമൂടിലുള്ള സ്ഥലത്ത് നിന്നാണ് പ്രിന്റ് എടുത്തത്. പോലീസ് ഇന്നലെയും മൊഴി…

Read More

ഹൈദരാബാദ് : ബോർഡർ- ഗവാസ്ക്കർ ട്രോഫിയിൽ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വച്ച താരമാണ് നിതീഷ് കുമാർ റെഡ്ഡി. ബോക്സിങ് ഡേ ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി നേടിയതിൽ വലിയ അംഗീകാരവും നിതീഷിനെ തേടിയെത്തി . ഓസ്ട്രേലിയയിലെ ദുഷ്കരമായ പിച്ചിൽ അരങ്ങേറ്റ പരമ്പരയിൽ തന്നെ 37.25 ശരാശരിയോടെ 298 റണ്‍സെടുക്കാന്‍ അദ്ദേഹത്തിനായി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നിതീഷ് കുമാർ റെഡ്ഡി കുടുംബാംഗങ്ങൾക്കൊപ്പം എത്തിയത് തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലേയ്ക്കാണ് . കാൽമുട്ടുകുത്തി പടികൾ കയറിയാണ് നിതീഷ് ഭഗവാനെ ദർശിക്കാൻ എത്തിയത്. ചില ഭക്തർ തങ്ങളുടെ ആഗ്രഹ സാഫല്യത്തിന് നന്ദി പറയാനായി ഇത്തരത്തിൽ കാൽമുട്ടുകുത്തി പടികൾ കയറി തിരുമല ദർശനത്തിനെത്താറുണ്ട്. നിതീഷിന്റെ തിരുപ്പതി ദർശനത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. https://twitter.com/i/status/1878865442791632911

Read More

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മകരവിളക്ക്. അയ്യപ്പനു ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമേന്തിയ ഘോഷയാത്ര ഇന്നു സന്നിധാനത്തെത്തും. ഒന്നര ലക്ഷത്തോളം ഭക്തരെയാണ് ഇന്ന് സന്നിധാനത്ത് പ്രതീക്ഷിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര പെരുന്നാട് വഴി വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം രാത്രി വനംവകുപ്പിന്റെ ളാഹ സത്രത്തില്‍ വിശ്രമിച്ചു. ഇന്നു രാവിലെ ഇവിടെ നിന്നു പുറപ്പെട്ട് ഉച്ചയോടെ വലിയാനവട്ടത്തെത്തും. അവിടെ ദേവസ്വം അധികൃതര്‍ സ്വീകരിക്കും. ചെറിയാനവട്ടം നീലിമല അപ്പാച്ചിമേട് വഴി മരക്കൂട്ടത്തെത്തുന്ന ഘോഷയാത്രയെ ദേവസ്വം ബോര്‍ഡിന്റെയും അയ്യപ്പസേവാ സംഘത്തിന്റെയും നേതൃത്വത്തില്‍ സന്നിധാനത്തേക്കു സ്വീകരിക്കും. സന്ധ്യയോടെ പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിലെത്തുന്ന തങ്കഅങ്കി പേടകത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും അംഗങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ശ്രീകോവിലിലേക്ക് ആനയിക്കും. പൂജകള്‍ക്കു ശേഷം തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടില്‍ മകര ജ്യോതിയും ആകാശത്തു മകര നക്ഷത്രവും തെളിയും.…

Read More

ദുബായ്: ദുബായില്‍ നടന്ന കാര്‍ റേസില്‍ നടന്‍ അജിത് കുമാറിന്‍റെ ടീമിന് മൂന്നാം സ്ഥാനം. 991 കാറ്റഗറിയിൽ ആണ് മൂന്നാം സ്ഥാനം . 24 മണിക്കൂർ നീണ്ടതായിരുന്നു മത്സരം . എല്ലാവര്‍ഷവും നടക്കുന്നതാണ് ദുബായ് 24 എച്ച് എന്ന കാറോട്ട മത്സരം. അജിത് നായകനായ ഏറ്റവും പുതിയ സിനിമയായ വിടാമുയര്‍ച്ചി റിലീസാകാന്‍ ഇരിക്കെയാണ് കാറോട്ട മത്സരത്തിലെ ഈ അസാധാരണ വിജയം. 53 വയസ്സുകാരനായ അജിതിനൊപ്പം ടീമംഗങ്ങളായ മറ്റ് മൂന്ന് പേരും വിദേശികളാണ്. അജിതിന്‍റെ ഈ അസാധാരണ നേട്ടത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കാന്‍ നടനായ മാധവന്‍ എത്തിയിരുന്നു. അജിതും മാധവനും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം വൈറലാണ്. സാമന്ത റൂത്ത് പ്രഭു, കമല്‍ ഹാസന്‍, നാഗചൈതന്യ തുടങ്ങി സിനിമാ മേഖലയിലെ ഒട്ടേറെപ്പേര്‍ അദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തി. അടുത്തിടെ പരിശീലനത്തിനിടെ അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടിരുന്നു. വാഹനത്തിനുണ്ടായ കേടുപാടുകൾ ഒഴിച്ചാൽ അദ്ദേഹത്തിന് കുഴപ്പങ്ങൾ ഒന്നും ഉണ്ടായില്ല.

Read More

കർണാവതി: പാകിസ്ഥാനിൽ നിന്ന് ഗുജറാത്തിലെ കച്ച് വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പാകിസ്ഥാൻ പൗരൻ അറസ്റ്റിൽ. ബിഎസ്എഫാണ് അറസ്റ്റ് ഇയാളെ പിടികൂടിയത്.പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ സുജാവൽ ജില്ലയിലെ കരോ ഘുൻഗ്രൂ ഗ്രാമവാസിയായ ബാബു അലിയാണ് അറസ്റ്റിലായത് . ഗുജറാത്തിലെ കച്ച് ജില്ലയിലെ ഹരാമി നാല പ്രദേശത്തിന് വടക്കുള്ള ഇന്ത്യൻ പ്രദേശത്തേക്ക് അന്താരാഷ്ട്ര അതിർത്തി കടന്ന് പ്രവേശിക്കുന്നതിനിടെയാണ് അലിയെ പിടികൂടിയത്. ഇയാളെ ബിഎസ്എഫ് ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഗുജറാത്തിലെ കച്ച് അതിർത്തിയിൽ നിന്ന് ദിവസവും നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടക്കുന്നുണ്ട് . മിക്കപ്പോഴും ബിഎസ്എഫ് ജവാന്മാർ നുഴഞ്ഞുകയറ്റക്കാരെ പിടികൂടുന്നുണ്ട്.

Read More