ചെന്നൈ : നടൻ വിജയ്ക്ക് പിന്നാലെ നടി തൃഷയും രാഷ്ട്രീയത്തിലേക്കെന്ന് സൂചന . തമിഴ് സിനിമ നിരീക്ഷനായ വി പി അന്തനന്റെ പരാമർശമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത് . തൃഷയുടെ തീരുമാനത്തോട് അമ്മ എതിർപ്പ് അറിയിച്ചതായും , ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായെന്നുമാണ് റിപ്പോർട്ടുകൾ.
എന്നാൽ തൃഷ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാലും തൃഷ അഭിനയം തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. വിജയും , തൃഷയും മറ്റൊരു എം ജി ആർ- ജയലളിത ആകുമെന്നും ചിലർ ഇതിനകം തന്നെ പ്രതീക്ഷ പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
വിജയും, തൃഷയും തമ്മിൽ അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ സംഭവവികാസങ്ങൾ . നടി കീർത്തി സുരേഷും ആന്റണി തട്ടിലുമായുള്ള വിവാഹത്തിന് ഇരുവരും ഒന്നിച്ചെത്തിയത് വലിയ ചർച്ചയായിരുന്നു.