Author: Anu Nair

മലപ്പുറം: വളാഞ്ചേരിയിൽ നിപ്പ പോസിറ്റീവ് ആയ രോഗിയുടെ സമ്പർക്ക പട്ടികയിൽ നിന്ന് എട്ട് പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയതോടെ ആകെ നെഗറ്റീവ് ഫലങ്ങൾ 25 ആയി . പെരിന്തൽമണ്ണ ആശുപത്രിയുമായി ബന്ധപ്പെട്ട പ്രാഥമിക സമ്പർക്ക പട്ടികയിൽ ശനിയാഴ്ച 37 പേരെ കൂടി അധികൃതർ ഉൾപ്പെടുത്തി. ഇതോടെ ആകെ സമ്പർക്കക്കാരുടെ എണ്ണം 94 ആയി. ഇതിൽ 54 പേരെ ഹൈ-റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്: മലപ്പുറത്ത് നിന്നുള്ള 40 പേർ, പാലക്കാട് നിന്നുള്ള 11 പേർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോത്തരും ഹൈ-റിസ്‌ക് വിഭാഗത്തിലാണ്. ബാക്കി 41 പേർ ലോ-റിസ്‌ക് വിഭാഗത്തിൽ പെടുന്നു. നിപ്പ ബാധിച്ച രോഗിക്ക് വെള്ളിയാഴ്ച മോണോക്ലോണൽ ആന്റിബോഡി ചികിത്സ നൽകിയതായും ശനിയാഴ്ച രണ്ടാമത്തെ ഡോസ് നൽകുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ആറ് പേർ ചികിത്സയിലാണ്. ശനിയാഴ്ച നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ഒരാൾ ഉൾപ്പെടെ രണ്ട് പേർ ഐസിയുവിലാണ്. നിപ പോസിറ്റീവ്…

Read More

സംസ്ഥാന, ദേശീയ വിഷയങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടുള്ള വ്യക്തിയാണ് നടൻ കിച്ച സുദീപ് . ആവശ്യമുള്ളപ്പോൾ പ്രതിഷേധിച്ചിട്ടുണ്ട് , നല്ല പ്രവൃത്തികളെ പ്രശംസിച്ചിട്ടുമുണ്ട് താരം. കഴിഞ്ഞ മാസം പഹൽഗാം ആക്രമണത്തെ സുദീപ് ശക്തമായി അപലപിക്കുകയും പിന്നീട് ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഞങ്ങൾ സൈന്യത്തിന്റെ പക്ഷത്താണെന്ന് പറഞ്ഞു. ഇപ്പോഴിതാ സുദീപ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുദീപ് എഴുതിയ കത്താണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് . “എന്റെ അമ്മ സരോജ സഞ്ജീവ് മരിച്ചപ്പോൾ നിങ്ങൾ എഴുതിയ കത്ത് വ്യക്തിപരമായ നഷ്ടത്തിന്റെ ആ പ്രയാസകരമായ സമയത്ത് എനിക്ക് ശക്തിയും ധൈര്യവും നൽകി. എന്റെ ജീവിതകാലം മുഴുവൻ ഞാൻ അത് ഓർക്കും. ഇന്ന് ഞാൻ ഈ കത്ത് എഴുതുന്നത് ഒരു മകനെന്ന നിലയിൽ മാത്രമല്ല, ഈ രാജ്യത്തെ ഒരു പൗരനായിട്ടാണ്. ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിന് മുന്നിൽ രാഷ്ട്രം തലകുനിച്ചു. ആഴമായ ആദരവോടെയാണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത്. ഓപ്പറേഷൻ സിന്ദൂർ വെറുമൊരു പ്രതികരണമായിരുന്നില്ല, അതൊരു പ്രസ്താവനയായിരുന്നു. ഇന്ത്യ…

Read More

ന്യൂഡൽഹി : സമൂഹ ബോധവൽക്കരണ കാമ്പെയ്‌നുകൾ ഒഴികെ, വ്യോമാക്രമണ സമയത്ത് മുഴങ്ങുന്ന സിവിൽ ഡിഫൻസ് സൈറണുകളുടെ ശബ്ദങ്ങൾ ടിവി പരിപാടികളിൽ ഉപയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ . 1968 ലെ സിവിൽ ഡിഫൻസ് ആക്ട് പ്രകാരം ടിവികളിൽ സൈറൺ ശബ്ദങ്ങൾ പതിവായി ഉപയോഗിക്കുന്നത് പൊതുജനങ്ങളുടെ സെൻസിറ്റിവിറ്റി ഇല്ലാതാക്കുമെന്ന് പറയുന്നു. ഒരു യഥാർത്ഥ വ്യോമാക്രമണ സമയത്ത് സൈറണുകൾ മുഴങ്ങുമ്പോൾ പോലും, അത് പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും നിർദേശത്തിൽ പറയുന്നു. . ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾക്കിടയിലാണ് സർക്കാർ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സമൂഹ അവബോധ കാമ്പെയ്‌നുകൾ ഒഴികെ, ഒരു മാധ്യമ ചാനലുകളും അവരുടെ പരിപാടികളിൽ സിവിൽ ഡിഫൻസ് എയർ റെയ്ഡ് സൈറണുകളുടെ ശബ്ദങ്ങൾ ഉപയോഗിക്കരുതെന്ന് സർക്കാർ നിർദ്ദേശിച്ചു. 1968 ലെ സിവിൽ ഡിഫൻസ് ആക്ട് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, സമൂഹത്തെ ബോധവൽക്കരിക്കുന്നതിനല്ലാതെ എല്ലാ മാധ്യമ ചാനലുകളും അവരുടെ പരിപാടികളിൽ സിവിൽ ഡിഫൻസ് വ്യോമാക്രമണ സൈറണുകളുടെ ശബ്ദങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് ഫയർ സർവീസസ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡ്സ് ഡയറക്ടറേറ്റ്…

Read More

മുംബൈ : ഭീകരരാജ്യമായ പാകിസ്ഥാനെ ലോകഭൂപടത്തിൽ നിന്ന് തുടച്ചു നീക്കണമെന്ന് എംപി കങ്കണ റണാവത്ത് . ഇന്ത്യയ്‌ക്കെതിരെ പലയിടത്തും ഡ്രോൺ ആക്രമണം നടത്താൻ പാകിസ്ഥാൻ ശ്രമിച്ചിട്ടുണ്ട്. ജമ്മു, സാംബ, സത്വാരി, അമൃത്സർ, ജലന്ധർ തുടങ്ങിയ സ്ഥലങ്ങളിൽ പാകിസ്ഥാൻ ഡ്രോൺ ആക്രമണത്തിന് ശ്രമിച്ചു, പക്ഷേ ഇന്ത്യ അത് ചെറുത്തു. പഹൽഗാം ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് പാകിസ്ഥാൻ വാദിക്കുന്നത് തുടരുന്നു. പാകിസ്ഥാൻ ചോര പുരണ്ട രാജ്യമാണ്. ഭീകരവാദികൾ നിറഞ്ഞ ഒരു ഭയങ്കര, അറപ്പുളവാക്കുന്ന രാഷ്ട്രം. അവരെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കണം,” കങ്കണ പറഞ്ഞു. ജമ്മുവിനെ ലക്ഷ്യം വച്ചിരിക്കുകയാണ് പാകിസ്ഥാൻ . ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാൻ ഡ്രോണുകൾ വെടിവച്ചിട്ടു. അഭിമാനകരമാണത് ‘ – കങ്കണ പറഞ്ഞു.

Read More

പടിഞ്ഞാറൻ ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റയാളുടെ വിരലുകൾ മുറിച്ചു മാറ്റി . ക്ലോണ്ടാൽക്കിനിലെ കിൽക്രോണൻ വ്യൂവിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. പരിക്കേറ്റ 20 വയസുകാരന്റെ മൂന്ന് വിരലുകളാണ് മുറിച്ചു നീക്കിയത്. മുഖത്തും പരിക്കേറ്റതായാണ് സൂചന . സംഭവവുമാമായി ബന്ധപ്പെട്ട് 20 വയസ്സുള്ള ഒരാളെയും ഒരു കൗമാരക്കാരനെയും അറസ്റ്റ് ചെയ്തു.ഡബ്ലിനിലെ ഒരു ഗാർഡ സ്റ്റേഷനിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത് .അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മുന്നോട്ട് വരണമെന്നും ഗാർഡായി പറഞ്ഞു. പ്രത്യേകിച്ച് ക്യാമറ ദൃശ്യങ്ങൾ കൈവശം ഉള്ളവരും ഉച്ചയ്ക്ക് 12.30 നും 1.30 നും ഇടയിൽ പ്രദേശത്ത് ഉണ്ടായിരുന്നവരുമായ ആളുകൾ ദൃശ്യങ്ങൾ ഗാർഡായിക്ക് ലഭ്യമാക്കണമെന്ന് അവർ അഭ്യർത്ഥിച്ചു . എന്തെങ്കിലും വിവരം ലഭിക്കുന്നവർ ക്ലോണ്ടാൽകിൻ ഗാർഡ സ്റ്റേഷനുമായി 01-6667600 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായി 1800 666111 എന്ന നമ്പറിലോ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.

Read More

അർബുദത്തിനെതിരെ ധീരമായി പോരാടിയ ഏഴുവയസുകാരൻ ലിറ്റിൽ ഡാനിലോ വിട പറഞ്ഞു . തന്റെ ജീവിതം ഏറെ പേർക്കുള്ള പ്രചോദനമായി മാറ്റിയാണ് ഡാനിലോ വിട പറയുന്നത് . ഉക്രെയ്നിൽ നിന്ന് അയർലണ്ടിലേക്ക് താമസം മാറിയ ലിറ്റിൽ ഡാനിലോയെ പാലിയേറ്റീവ് കാൻസർ ബാധിച്ച കുട്ടികൾക്കായുള്ള ഐറിഷ് ക്ലബ്ബായ ഓസ്‌കാർ കിഡ്‌സ് ക്ലബ്ബിന്റെ ഉടമകൾ യഥാർത്ഥ ഹീറോയെന്നാണ് വിശേഷിപ്പിച്ചത്. “അടുത്തിടെ മരിച്ച ഞങ്ങളുടെ അംഗം ഡാനിലോ, ഉക്രേനിയക്കാരനായിരുന്നു, ഹൃദയഭേദകമായ ആ വിയോഗത്തോടെ ഈ കുടുംബത്തെ വീട്ടിലെത്തിക്കുന്നതിനും ശവസംസ്കാരത്തിനായി കുടുംബവുമായി വീണ്ടും ഒന്നിക്കാനുമായി . അദ്ദേഹത്തിന്റെ കുടുംബം ബുധനാഴ്ച പോയി. വിമാനത്താവളത്തിലേക്ക് ആദരപൂർവ്വം ഡാനിലോയെ കൊണ്ടുപോകാൻ സഹായിച്ച ഡബ്ലിൻ ഫയർ ബ്രിഗേഡ് ജീവനക്കാർക്കും നന്ദി . കഠിനാധ്വാനത്തിന് കാർലോയിലെ പാട്രിക് മക്ഗിൽ ഫ്യൂണറൽ ഡയറക്ടർമാർക്കും നന്ദി.“ ഓസ്‌കാർ കിഡ്‌സ് ക്ലബ്ബിന്റെ ഉടമകൾ കുറിച്ചു. 2019 ജൂലൈയിൽ മകൻ ഓസ്‌കാറിനെ നഷ്ടപ്പെട്ട ലാർ, യവന്ന കിയോഗ് എന്നിവർ ചേർന്നാണ് ഈ ചാരിറ്റി ക്ലബ് സ്ഥാപിച്ചത്.

Read More

ഡബ്ലിൻ ; ഡബ്ലിനിലെ പാർനെൽ സ്ക്വയറിൽ നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആറ് വയസുകാരി സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുന്നു . ഗുരുതരമായി പരിക്കേറ്റ് പീഡിയാട്രിക് തീവ്രപരിചരണത്തിൽ കഴിഞ്ഞ പെൺകുട്ടി ചികിത്സകൾ പൂർത്തീകരിച്ചതായും മാതാപിതാക്കൾ പറയുന്നു. മകളുടെ സ്കൂൾ വിദ്യാഭ്യാസം പുനരാരംഭിക്കുകയാണ് . അന്ന് അഞ്ച് വയസായിരുന്നു മകൾക്ക് . ഗുരുതരമായി പരിക്കേറ്റ് 370 ദിവസത്തിലധികം ആശുപത്രിയിൽ ചെലവഴിച്ചു. ആ സംഭവം അവൾക്ക് ഓർമ്മയില്ല . എല്ലാവരും അവളോട് കാണിച്ച സ്നേഹത്തിനും സമർപ്പണത്തിനും ഞങ്ങൾ എന്നേക്കും നന്ദിയുള്ളവരാണ്.- മാതാപിതാക്കൾ പറഞ്ഞു. 2023 നവംബർ 23-ന് പാർനെൽ സ്ക്വയർ ഈസ്റ്റിൽ നടന്ന ആക്രമണത്തിലാണ് മൂന്ന് കുട്ടികൾക്കും ഒരു ക്രെഷ് വർക്കർക്കും പരിക്കേറ്റത്.

Read More

ഡോണഗൽ തീരത്ത് കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തി . ശനിയാഴ്ച വൈകുന്നേരം 4 മണിയോടെ ലൗ സ്വില്ലിയിൽ മൂന്ന് പുരുഷന്മാർ കുടുങ്ങിക്കിടക്കുന്നതായി ബൻക്രാനയിലെ ഗാർഡയ്ക്ക് കോസ്റ്റ് ഗാർഡ് വിവരം നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തിയത് . രണ്ട് ആൺകുട്ടികളെ ലെറ്റർകെന്നി യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി, അവരിൽ ഒരാളുടെ നില ഇപ്പോഴും ഗുരുതരമാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തേണ്ടതുണ്ടെന്നും ഗാർഡ അറിയിച്ചു.സ്ലിഗോയിൽ നിന്നുള്ള ഒരു ഹെലികോപ്റ്ററിന്റെ പിന്തുണയോടെ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. ആൻ ഗാർഡ സിയോച്ചാനയുടെ ഡോണഗൽ നോർത്ത് യൂണിറ്റുകളും ആംബുലൻസ് സർവീസും സംഭവസ്ഥലത്തുണ്ടായിരുന്നു. ആർ‌എൻ‌എൽ‌ഐയും തിരച്ചിലിനെ പിന്തുണച്ചു.

Read More

ബോംബ് ഭീഷണിയെത്തുടർന്ന് സോമർസെറ്റിലെ ഫ്രോം കമ്മ്യൂണിറ്റി കോളേജിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. ഫ്രോം കമ്മ്യൂണിറ്റി കോളേജിൽ ഇന്നലെ രാവിലെ 8.30 നാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂൾ ഗ്രൗണ്ടിൽ ഒരു ബോംബ് ഒളിപ്പിച്ചിട്ടുണ്ടെന്ന് അജ്ഞാത വ്യക്തി വിളിച്ച് മുന്നറിയിപ്പ് നൽകുകയായിരുന്നു. പോലീസ് ഉടൻ തന്നെ കാമ്പസ് പരിശോധിക്കാൻ സ്കൂളിലേക്ക് എത്തി. സ്കൂൾ ഗ്രൗണ്ടിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ച ശേഷമായിരുന്നു തെരച്ചിൽ . എന്നാൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ല . വ്യാജ സന്ദേശമാണെന്ന നിഗമനത്തിലാണ് പൊലീസ് . തുടർന്ന് സ്കൂൾ വീണ്ടും തുറന്ന് നൽകി. ഇതുമായി ബന്ധപ്പെട്ട കുറിപ്പ് പോലീസ് ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. ” ഫ്രോം കമ്മ്യൂണിറ്റി കോളേജിൽ ഒരു അജ്ഞാത വ്യക്തിയിൽ നിന്ന് ഒരു ബോംബ് ഉണ്ടെന്ന് അറിയിച്ചുകൊണ്ട് ഒരു കോൾ ലഭിച്ചു. പോലീസിനെ ഉടൻ വിളിച്ച് വിവരം അറിയിച്ചു , ജീവനക്കാരുമായി പരിശോധന നടത്തി . എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല, കോൾ ദുരുദ്ദേശ്യപരമായി കണക്കാക്കപ്പെട്ടു. ഈ സമയത്ത്…

Read More

ന്യൂഡല്‍ഹി : വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇന്ത്യയും പാകിസ്ഥാനും. പാകിസ്ഥാനില്‍ നിന്നും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഫോണ്‍ വന്നതിനെ തുടര്‍ന്ന് വെടിനിര്‍ത്തലിന് ഇന്ത്യ സമ്മതിക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. അമേരിക്കൻ നിർദേശ പ്രകാരം പാകിസ്ഥാൻ ഇന്ത്യയോട് വെടി നിർത്തലിനു സമ്മതം ആണെന് ഡിജിഎംഒ വഴി അറിയിക്കുകയായിരുന്നു. ഇന്ത്യയുടെ കര, നാവിക, വ്യോമ മാര്‍ഗ്ഗങ്ങളിലൂടെ ഇരുവിഭാഗവും തമ്മില്‍ ഇനി ഒരു യുദ്ധനീക്കവും നടത്തേണ്ടെന്ന് തീരുമാനിച്ചതായും വിക്രം മിസ്രി അറിയിച്ചു.പാകിസ്താനെ ഒരു കാരണവശാലും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അങ്ങോട്ട് വിളിക്കില്ല എന്ന് ഇന്ത്യൻ സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു. ഈ നിലപാട് അമേരിക്കയ്ക്കും അംഗീകരിക്കേണ്ടി വന്നു. ഒരു മൂന്നാം കക്ഷിയും ഇന്ത്യയുമായി വെടിനിർത്തലിനായി ഇടപെട്ടിട്ടില്ലെന്ന നിലപാടാണ് ഇന്ത്യയുടേത്. രാവിലെ തന്നെ തങ്ങൾ വെടിനിർത്താൻ തയ്യാറാണെന്നു അറിയിച്ച് പാകിസ്ഥാൻ്റെ ഡിജിഎംഒ ഇന്ത്യൻ ഡിജിഎംഒ യുമായി ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ കര-നാവിക- വായു സേനാ തലവന്മാരുമായി ഡി ജി എം ഒ ചർച്ച നടത്തുകയായിരുന്നു പാകിസ്ഥാന്‍ സൈനിക…

Read More