പടിഞ്ഞാറൻ ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റയാളുടെ വിരലുകൾ മുറിച്ചു മാറ്റി . ക്ലോണ്ടാൽക്കിനിലെ കിൽക്രോണൻ വ്യൂവിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. പരിക്കേറ്റ 20 വയസുകാരന്റെ മൂന്ന് വിരലുകളാണ് മുറിച്ചു നീക്കിയത്. മുഖത്തും പരിക്കേറ്റതായാണ് സൂചന .
സംഭവവുമാമായി ബന്ധപ്പെട്ട് 20 വയസ്സുള്ള ഒരാളെയും ഒരു കൗമാരക്കാരനെയും അറസ്റ്റ് ചെയ്തു.ഡബ്ലിനിലെ ഒരു ഗാർഡ സ്റ്റേഷനിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത് .അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മുന്നോട്ട് വരണമെന്നും ഗാർഡായി പറഞ്ഞു.
പ്രത്യേകിച്ച് ക്യാമറ ദൃശ്യങ്ങൾ കൈവശം ഉള്ളവരും ഉച്ചയ്ക്ക് 12.30 നും 1.30 നും ഇടയിൽ പ്രദേശത്ത് ഉണ്ടായിരുന്നവരുമായ ആളുകൾ ദൃശ്യങ്ങൾ ഗാർഡായിക്ക് ലഭ്യമാക്കണമെന്ന് അവർ അഭ്യർത്ഥിച്ചു .
എന്തെങ്കിലും വിവരം ലഭിക്കുന്നവർ ക്ലോണ്ടാൽകിൻ ഗാർഡ സ്റ്റേഷനുമായി 01-6667600 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായി 1800 666111 എന്ന നമ്പറിലോ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.

