ഡബ്ലിൻ ; ഡബ്ലിനിലെ പാർനെൽ സ്ക്വയറിൽ നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആറ് വയസുകാരി സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുന്നു . ഗുരുതരമായി പരിക്കേറ്റ് പീഡിയാട്രിക് തീവ്രപരിചരണത്തിൽ കഴിഞ്ഞ പെൺകുട്ടി ചികിത്സകൾ പൂർത്തീകരിച്ചതായും മാതാപിതാക്കൾ പറയുന്നു.
മകളുടെ സ്കൂൾ വിദ്യാഭ്യാസം പുനരാരംഭിക്കുകയാണ് . അന്ന് അഞ്ച് വയസായിരുന്നു മകൾക്ക് . ഗുരുതരമായി പരിക്കേറ്റ് 370 ദിവസത്തിലധികം ആശുപത്രിയിൽ ചെലവഴിച്ചു. ആ സംഭവം അവൾക്ക് ഓർമ്മയില്ല . എല്ലാവരും അവളോട് കാണിച്ച സ്നേഹത്തിനും സമർപ്പണത്തിനും ഞങ്ങൾ എന്നേക്കും നന്ദിയുള്ളവരാണ്.- മാതാപിതാക്കൾ പറഞ്ഞു.
2023 നവംബർ 23-ന് പാർനെൽ സ്ക്വയർ ഈസ്റ്റിൽ നടന്ന ആക്രമണത്തിലാണ് മൂന്ന് കുട്ടികൾക്കും ഒരു ക്രെഷ് വർക്കർക്കും പരിക്കേറ്റത്.

