കോഴിക്കോട് : അരയിടത്തുപാലത്ത് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും തുടയെല്ലിന് പൊട്ടൽ സംഭവിക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മെഡിക്കൽ കോളേജ് റൂട്ടിലോടുന്ന ലിയ മോൾ എന്ന ബസാണ് അപകടത്തിൽപ്പെട്ടത് .
കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബസ് മുന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികനെ ഇടിക്കുകയും നിയന്ത്രണം വിട്ട് എരഞ്ഞിപ്പാലം ഫ്ലൈഓവറിന്റെ മെഡിക്കൽ കോളേജ് സമീപത്തുള്ള ഡിവൈഡറിൽ ഇടിച്ചു മറിയുകയുമായിരുന്നു . അപകടത്തിൽ 54 ഓളം പേർക്ക് പരിക്കേറ്റു.

