പ്രയാഗ് രാജ് ; മഹാകുംഭമേളയിൽ പങ്കെടുത്ത് നടൻ വിജയ് ദേവരകൊണ്ട . അമ്മ മാധവിയോടൊപ്പം കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്.
കുംഭമേളയിൽ പങ്കെടുക്കുന്നതിനായി വിജയ് ദേവരകൊണ്ട സിനിമാ ഷൂട്ടിംഗിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. കാവി വസ്ത്രങ്ങളും രുദ്രാക്ഷമാലയും ധരിച്ച് കൂപ്പുകൈകളുമായി തന്റെ അമ്മയ്ക്കൊപ്പം വിജയ് ദേവരകൊണ്ട പ്രാർത്ഥിക്കുന്ന ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത് . നേരത്തെ, ഹൈദരാബാദ് വിമാനത്താവളത്തിൽ അദ്ദേഹം വന്ന ഫോട്ടോകളും വൈറലായിരുന്നു
മലയാളത്തിൽ നിന്ന് നടൻ ജയസൂര്യ , നടി സംയുക്ത എന്നിവരും മഹാകുംഭമേളയിൽ എത്തിയിരുന്നു.
Discussion about this post