കൊച്ചി : ചൈനയെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . ബഹുദൂരം മുന്നേറുന്ന ചൈനയെ അമേരിക്ക ആക്രമിക്കുന്നുവെന്നാണ് എം വി ഗോവിന്ദൻ പറയുന്നത് .
‘ ജനകീയ ചൈന എ ഐയേക്കാൾ മെച്ചപ്പെട്ട നിലയിലുള്ള സംവിധാനം ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട് . . പൊതുജനത്തിന് ഉപയോഗിക്കാൻ കഴിയുന്ന വളരാൻ കഴിയുന്ന ഒന്നായിട്ടാണ് അവർ ഇത് ഉപയോഗിക്കുന്നത് . കുത്തക മുതലാളിമാർക്ക് ഉപയോഗിക്കാൻ കഴിയുന്ന എ ഐ സംവിധാനമല്ല ചൈനയിൽ .
ബഹുദൂരം മുന്നേറുന്ന ചൈനയെ അമേരിക്ക കടന്നാക്രമിക്കുകയാണ് . ഇന്ത്യയും ജപ്പാനും ഓസ്ട്രേലിയയും അതിനൊപ്പം ചേരുകയണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. നേരത്തെ ട്രമ്പിനെതിരെയും എം വി ഗോവിന്ദൻ വിമർശനമുയർത്തിയിരുന്നു. സ്വേച്ഛാധിപത്യപരമായ സമീപനമാണ് ട്രമ്പിനെന്നാണ് ഗോവിന്ദന്റെ വിമർശനം.
Discussion about this post