ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരണമെങ്കിൽ ചില വിട്ടുവീഴ്ച്ചകൾ വേണ്ടി വരും . അതിൽ പ്രധാനമാണ് മധുരത്തോട് ബൈ പറയുക എന്നത് . നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, പഞ്ചസാര അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
ചിലപ്പോൾ നമ്മൾ ചില ഉത്പ്പന്നങ്ങൾ കാണാറുണ്ട്. അതിൽ ചിലതിൽ ഷുഗർ ഫ്രീ എന്നും , മറ്റ് ചിലതിൽ നോ ഷുഗർ ആഡഡ് എന്നും എഴുതിയിട്ടുമുണ്ടാകും . കേൾക്കേണ്ട താമസം അത് മധുരം ഇല്ലാത്തതാണെന്ന് കരുതി ചാടി വീഴുന്ന പ്രമേഹരോഗികൾ ചില കാര്യങ്ങൾ അറിയണം .
ഹാർവാർഡ് ഹെൽത്ത് പബ്ലിഷിംഗ് അനുസരിച്ച്, ഷുഗർ ഫ്രീ എന്ന് എന്ന് ലേബൽ ചെയ്തിരിക്കുന്ന ഭക്ഷണത്തിൽ ഒരു സെർവിംഗിൽ 0.5 ഗ്രാമിൽ താഴെ മധുരം മാത്രമേ അടങ്ങിയിട്ടുള്ളൂ. പക്ഷേ പലപ്പോഴും അസ്പാർട്ടേം, സ്റ്റീവിയ പോലുള്ള കൃത്രിമ മധുരങ്ങൾ ചേർക്കാറുണ്ട്.
‘നോ ഷുഗർ ആഡഡ് ‘ എന്ന ലേബലുള്ള ഭക്ഷണ ഉൽപ്പന്നങ്ങളാണ് സംസ്കരണത്തിനിടയിലോ പാക്കേജിംഗിലോ മധുരം ചേർക്കാത്തതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) വിശദീകരിക്കുന്നു. ഈ ഉൽപ്പന്നങ്ങളിൽ അധിക മധുരം ഇല്ലെങ്കിലും, അവയിൽ ചില പ്രകൃതിദത്ത മധുരം അടങ്ങിയിരിക്കാം. ഉണക്കമുന്തിരിയിൽ നിന്നോ മറ്റോ ഉള്ള സ്വാഭാവിക മധുരമാകാം ഇത്.
ഇവിടെ മികച്ച ഓപ്ഷനായി മാറുന്നത് നോ ആഡഡ് ഷുഗര്‍ ഉല്‍പ്പന്നങ്ങളാണ്. പ്രകൃതിദത്തമായ മധുരപദാര്‍ത്ഥങ്ങളാണ് ഇവയില്‍ അടങ്ങിയിരിക്കുന്നത്