Author: Anu Nair

കണ്ണൂർ : കോന്നി തഹസിൽദാരുടെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നിയമനം കളക്ട്രേറ്റിലേയ്ക്ക് മാറ്റി നൽകണമെന്നും റവന്യൂ വകുപ്പിനോട് മഞ്ജുഷ ആവശ്യപ്പെട്ടു. വലിയ ഉത്തരവാദിത്തങ്ങൾ വഹിക്കാനുള്ള മാനസികാവസ്ഥ തനിക്ക് ഇപ്പോൾ ഇല്ലെന്നാണ് മഞ്ജുഷയുടെ വിശദീകരണം .സമാന പദവിയായ കലക്ട്രേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികൈലേക്ക് മാറ്റി നൽകണമെന്നാണ് മഞ്ജുള ആവശ്യപ്പെട്ടിരിക്കുന്നത് നിലവിൽ കോന്നി തഹസിൽദാരാണ് മഞ്ജുള . അടുത്ത മാസം ജോലിയിൽ പ്രവേശിക്കുമെന്നും അവർ പറഞ്ഞു. അപേക്ഷയിൽ റവന്യൂ വകുപ്പ് അനുകൂല തീരുമാനമെടുക്കുമെന്നാണ് സൂചന . സർവീസ് സംഘടനകൾക്കും മഞ്ജുളയ്ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകണമെന്ന നിലപാടാണുള്ളത് .അതേസമയം കഴിഞ്ഞ ദിവസമാണ് നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യയ്ക്ക് ജാമ്യം കിട്ടിയത് . കോടതി ഉത്തരവ് അപ്രതീക്ഷിതമാണെന്ന് മഞ്ജുള പറഞ്ഞിരുന്നു. അഭിഭാഷകനുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മഞ്ജുള പറഞ്ഞു.

Read More

ഇന്ത്യൻ സിനിമാ സംവിധായകരിൽ സൂപ്പർ സ്റ്റാറാണ് എസ് എസ് രാജമൗലി. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ രാജ്യമാകെ ആരാധകരെ നേടിയെടുത്തു രാജമൗലി. ഇന്ത്യൻ സിനിമയെ പോലും തെലുങ്കിലേയ്ക്ക് എത്തിച്ച സംവിധായകൻ . എന്നാൽ പാൻ ഇന്ത്യൻ സിനിമകൾ ചെയ്യാൻ തനിക്ക് പ്രചോദനം നൽകിയത് നടൻ സൂര്യയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രാജമൗലി . ഹൈദരാബാദിൽ വച്ച് നടന്ന കങ്കുവയുടെ പ്രീ-റിലീസ് ഈവന്റിലായിരുന്നു രാജമൗലിയുടെ തുറന്ന് പറച്ചിൽ. ‘ ഈ വീഡിയോയിൽ കാണിച്ചത് പോലെ ഞാൻ പാൻ- ഇന്ത്യൻ സിനിമകൾ നിർമിക്കാ‍‍‍ൻ തുടങ്ങി. എങ്കിലും ഞാൻ തുറന്ന് പറയട്ടെ, തെലുങ്ക് സിനിമയെ ആന്ധ്രയുടെയും , തെലുങ്കിന്റെയും അപ്പുറത്ത് കൊണ്ടു പോകാൻ എനിക്ക് പ്രചോദനം നൽകിയത് സൂര്യയാണ്. ഗജിനി എന്ന ചിത്രം ഹിന്ദി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് സൂര്യ വലിയ പ്രമോഷൻ നടത്തിയിരുന്നു. അത് എന്നെ അത്ഭുതപെടുത്തി. സൂര്യ ഇവിടെ വന്ന് തന്റെ സിനിമ പ്രൊമോഷൻ നടത്തി . അത് ഒരു കേസ് സ്റ്റഡി പോലെ നടന്മാരോടും…

Read More

ന്യൂഡൽഹി : രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ പടികളിറങ്ങി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് .നവംബർ 10 നാണ് ഔദ്യോഗികമായി ചന്ദ്രചൂഡ് വിരമിക്കുന്നതെങ്കിലും ഇന്നാണ് അവസാന പ്രവൃത്തി ദിനം. ചന്ദ്രചൂഡിന് സുപ്രീംകോടതിയിൽ വച്ച് സഹപ്രവർത്തകർ ആചാരപരമായ യാത്രയയപ്പ് നൽകി. വികാരനിർഭരമായാണ് ചന്ദ്രചൂഡ് ചടങ്ങിൽ സംസാരിച്ചത് . ‘ ഒരു തീർത്ഥാടകന് തുല്യമാണ് ഒരു ജഡ്ജിയുടെ ജീവിതം .സേവിക്കാനുള്ള മനസോടെയാണ് ഓരോ ദിവസവും കോടതിയിൽ വരുന്നത് . പരി​ഗണിച്ച ഓരോ കേസുകളും വ്യത്യസ്തമായിരുന്നു, സമാനതകളില്ലാത്തതായിരുന്നു . ഇവിടെ നിന്ന് ജീവിതത്തെക്കുറിച്ച് വളരെയധികം പഠിക്കാൻ കഴിഞ്ഞു. കോടതിയിൽ ആരെയെങ്കിലും എപ്പോഴെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ദയവായി ക്ഷമിക്കൂ . എന്റെ എല്ലാ തെറ്റുകളും പൊറുക്കപ്പെടട്ടെ. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ കഴിവുകളിൽ തനിക്ക് വിശ്വാസമുണ്ടെന്നും ‘ അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡ് ചുമതലയേറ്റത് 2022 നവംബർ 9 നാണ് . ഡൽഹി സ്വദേശിയായ ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ചന്ദ്രചൂഡിന്റെ പിൻ​ഗാമിയാവുക. നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും…

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ . തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണിത് . തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട ,കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത് . തെക്ക് കിഴക്കൻ അറബിക്കടലിനും, ലക്ഷദ്വീപിനും മുകളിലായും ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത അഞ്ച് ദിവസവും കേരളത്തിൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുമെന്നാണ് മുന്നറിയിപ്പ്.തുടർന്ന് തമിഴ്‌നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങും.

Read More

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ വളരെയധികം ദുഃഖമുണ്ടെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യാപ്രേരണക്കേസിൽ അറസ്റ്റിലായ പി.പി ദിവ്യ ജയിലിലായിരുന്നു . ഇന്നാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചത് . ജയിൽമോചിതയായ ശേഷം അവർ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ‘ കഴിഞ്ഞ 14 വർഷം ജില്ലാ പഞ്ചായത്തിൽ ഒരു ജനപ്രിതിനിധി എന്ന നിലയിൽ എല്ലാവരോടും സഹകരിച്ചു പോകുന്ന വ്യക്തിയാണ് ഞാൻ .മാദ്ധ്യമപ്രവർത്തകർ ആയാലും നമ്മുടെ നാട്ടുകാരായാലും പൊതുപ്രവർത്തന രം​ഗത്ത് എന്നെ കാണാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. ഒരുപാട് ഉദ്യോ​ഗസ്ഥരുമായും വ്യത്യസ്ത രാഷ്ട്രീയപാർട്ടിയിലുള്ള ജനപ്രതിനിധികളുമായും സഹകരിച്ച് പോകുന്ന ഒരാളാണ് ഞാൻ. സദുദ്ദേശ്യപരമായി മാത്രമേ ഏത് ഉദ്യോഗസ്ഥനോടും സംസാരിക്കാറുള്ളൂ. ഞാനിപ്പോഴും നിയമത്തിൽ വിശ്വസിക്കുന്നു.. എന്റെ ഭാ​ഗം കോടതിയിൽ ഞാൻ പറയും. നവീൻ ബാബുവിന്റെ കുടുംബം ആ​ഗ്രഹിക്കുന്നത് ഞാനും ആ​ഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കണം എന്നുതന്നെയാണ് ഞാനും…

Read More

അടുത്തിടെയാണ് ടാറ്റ ഗ്രൂപ്പിന്റെ തലവൻ രത്തൻ ടാറ്റയുടെ വില്പത്രം പുറത്ത് വന്നത് . പതിനായിരം കോടിയിലധികം സമ്പത്തിനുടമയായ അദ്ദേഹത്തിന്റെ സ്വത്തുക്കളിൽ ഏറെയും സംഭവന ചെയ്തിരുന്നു . അതുപോലെ തന്നെയാണ് റിലയൻസ് ഗ്രൂപ്പിന്റെ തലവനും , ഏഷ്യയിലെ ഏറ്റവും ധനികനുമായ മുകേഷ് അംബാനിയും , അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനിയുമൊക്കെ ചാരിറ്റിയ്ക്കായി പണം ചിലവഴിക്കാറുണ്ട് . എന്നാൽ ഇന്ത്യയിൽ ഏറ്റവും കൂടൂതൽ പണം ചാരിറ്റിയ്ക്കായി ചിലവിടുന്നത് ഇവരാരുമല്ല , മറിച്ച് അത് ശിവ് നാടാർ ആണ്. ഇന്ത്യയിലെ സമ്പന്നന്മാർക്കിടയിലെ മനുഷ്യസ്നേഹികൾ ആരൊക്കെയെന്ന ലിസ്റ്റ് പുറത്ത് വിട്ടത് ഹുറൂൺ ഇന്ത്യയാണ്. ഇതിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സമ്പത്ത് ചാരിറ്റിയ്ക്കായി വിട്ടു നൽകിയത് എച്ച് സി എൽ ടെക്നോളജീസ് സ്ഥാപകൻ ശിവ് നാടാർ ആണ്. 2,153 കോടിയാണ് അദ്ദേഹം ചാരിറ്റിയ്ക്കായി നൽകിയത്. മുകേഷ് അംബാനിയും,കുടുംബവുമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് . 407 കോടി രൂപയാണ് അദ്ദേഹം സംഭാവന ചെയ്തിരിക്കുന്നത് . പട്ടികയിൽ മൂന്നാം സ്ഥാനത്ത്…

Read More

ടെൽ അവീവ് : ഇസ്രായേലിന്റെ പുതിയ പ്രതിരോധ മന്ത്രിയായി ഇസ്രായേൽ കാറ്റ്‌സ് അധികാരമേറ്റു. പ്രതിരോധ മന്ത്രിയായിരുന്ന യോവ് ഗാലന്റിനെ മന്ത്രിസഭയിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. സൈനിക ഓപ്പറേഷനുകൾ കൈകാര്യം ചെയ്യുന്നതിലെ അതൃപ്തി ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം. അതേസമയം രാജ്യത്തിന്റെ പുതിയ വിദേശകാര്യ മന്ത്രിയായി ഗിഡിയൻ സാർ ചുമതലയേൽക്കും. നേരത്തെ ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രിയായിരുന്നു കാറ്റ്‌സ്. ധനം, ഇന്റലിജൻസ്, ഊർജ്ജം,ഗതാഗതം എന്നീ വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട് . നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടി അംഗവുമാണ് കാറ്റ്സ്. രാജ്യത്തിന്റെ ശത്രുക്കളെ പൂർണമായും പരാജയപ്പെടുത്തുമെന്ന് സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കാറ്റ്‌സ് പറഞ്ഞു. .കഴിഞ്ഞവർഷം ഒക്ടോബറിൽ ഗാസ സംഘർഷം ആരംഭിക്കും മുൻപ് ഗാലന്റിനെ നെതന്യാഹു സർക്കാർ പുറത്താക്കിയിരുന്നു . പിന്നീട് ജനരോഷത്തെ തുടർന്ന് തിരിച്ചു വിളിക്കുകയായിരുന്നു. ഹമാസുമായുള്ള പോരാട്ടം ആരംഭിച്ചതിന് പിന്നാലെ യോവ് ഗാലന്റിന് നിരവധി വീഴ്ചകൾ ഉണ്ടായതായി നെതന്യാഹു ആരോപിച്ചിരുന്നു. സൈനിക നേതൃത്വത്തിലെ പല കാര്യങ്ങളിലുമുള്ള അതൃപ്തി നെതന്യാഹു ചൂണ്ടിക്കാട്ടിയിരുന്നു . സർക്കാരിന്റെയും മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങൾക്ക്…

Read More

പാലക്കാട് : സിപിഎം പുറത്തുവിട്ട ദൃശ്യങ്ങൾക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ . സുഹൃത്തും, താനും രണ്ട് വാഹനത്തിലാണ് ഹോട്ടലിൽ പോയതെന്ന് സ്ഥിരീകരിച്ച രാഹുൽ താൻ കയറിയത് ഷാഫി പറമ്പിലിന്റെ കാറിലാണെന്നും , തന്റെ കാറിലാണ് സുഹൃത്ത് വന്നതെന്നും പറഞ്ഞു . ചില കാര്യങ്ങൾ പറയാനാണ് താൻ ഷാഫിയ്ക്കൊപ്പം കാറിൽ കയറിയത്. സുഹൃത്ത് കൊണ്ടുവന്ന തന്റെ കാറിലേയ്ക്ക് പാലക്കാട് പ്രസ്ക്ലബിന് സമീപത്ത് വച്ച് മാറിക്കയറി. എന്നാൽ തന്റെ കാറിന് തകരാർ ഉണ്ടായി. പിന്നീട് പാലക്കാട് കെ ആർ ടവറിന് സമീപം വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാറിൽ കയറി കോഴിക്കോട്ടേയ്ക്ക് പോയി .അസ്മ ടവറിൽ കാറിൽ ചെന്നിറങ്ങുന്ന ദൃശ്യവും രാഹുൽ പുറത്തുവിട്ടു. രാത്രി പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്ന് രാഹുൽ പുറത്തേക്ക് ഇറങ്ങുന്നതാണ് ഇന്നലെ പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളത്. വസ്ത്രങ്ങളുമായി യാത്ര പോയെന്നായിരുന്നു രാഹുലിന്റെ വാദം. കള്ളപ്പണം നിറച്ച ബാ​ഗാണെന്ന് ആരോപിക്കുന്ന നീലട്രോളി ഫെനി നൈനാൻ വെള്ള ഇന്നോവ കാറിൽ കയറ്റുന്നു. രാഹുൽ…

Read More

രണ്ട് ദിവസം മുൻപാണ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഡൊണാൾഡ് ട്രമ്പ് തെരഞ്ഞെടുക്കപ്പെട്ടത് . ഇപ്പോഴിതാ അദ്ദെഹത്തിന്റെ വിശ്വസ്തനും , ഇന്ത്യൻ വംശജനുമായ കശ്യപ് പട്ടേൽ സി ഐ എ ഡയറക്ടർ സ്ഥാനത്തേയ്ക്ക് എത്തിയേക്കുമെന്ന് സൂചന. 1985 ൽ ന്യൂയോർക്കിലാണ് കശ്യപ് പട്ടേൽ ജനിച്ചത് . ഈസ്റ്റ് ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേയ്ക്ക് കുടിയേറിയ ഇന്ത്യൻ വംശജരാണ് കശ്യപിന്റെ മാതാപിതാക്കൾ . ഗുജറാത്തിലെ വഡോദരയിലാണ് കുടുംബത്തിന്റെ വേരുകൾ . റിച്ച്മോണ്ട്സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടിയ കശ്യപ് മയാമിയിൽ വക്കീലായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കൊലപാതകം , മയക്കുമരുന്ന്, സാമ്പത്തിക തട്ടിപ്പുകൾ അങ്ങനെ നിരവധി കേസുകൾ അദ്ദേഹം കൈകാര്യം ചെയ്തു.പിന്നീട് നീതിന്യായ വകുപ്പിൽ തീവ്രവാദ പ്രോസിക്യൂട്ടറായി ചുമതലയേറ്റു.അമേരിക്കൻ പ്രതിരോധ വകുപിന്റെ റിപ്പോർട്ട് പ്രകാരം അൽ ഖ്വയ്ദ, ഇസ്ലാമി സ്റ്റേറ്റ് തുടങ്ങിയവയിലെ ഭീകരരെ തുറങ്കിലടക്കുന്നതിൽ കശ്യപിന്റെ സാമർത്ഥ്യം പ്രകടമായി. ഭീകരവിരുദ്ധ നീക്കങ്ങൾ നയിച്ച ജോയിന്റ് സ്പെഷ്യൽ ഓപ്പറേഷൻസ് കമ്മാൻഡിൽ ലെയ്സൺ ഓഫീസറായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. നാഷണൽ ഇന്റലിജൻസ്…

Read More

ഏറെക്കാലമായി കാത്തു സൂക്ഷിച്ച താടി വടിച്ചതിന് ശേഷമുള്ള സുരേഷ് ഗോപിയുടെ ചിത്രം പുറത്ത് വന്നതിന് പിന്നാലെ പല ഊഹപോഹങ്ങളും സമൂഹമാദ്ധ്യമങ്ങൾ പ്രചരിച്ചിരുന്നു. ഒറ്റക്കൊമ്പൻ എന്ന ചിത്രം സുരേഷ് ​ഗോപി ഉപേക്ഷിച്ചെന്നായിരുന്നു പ്രചാരണം . എന്നാൽ വിമർശകരുടെ വായടപ്പിച്ച് പുത്തൻ ലുക്കിലുള്ള പോസ്റ്റർ പങ്കുവച്ച് ഒറ്റക്കൊമ്പൻ അടുത്ത വർഷം എത്തുമെന്ന് അറിയിച്ചിരിക്കുകയാണിപ്പോൾ സുരേഷ് ​ഗോപി . കേന്ദ്രമന്ത്രിയായിരിക്കെ അഭിനയിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല എന്നും വാർത്തകൾ വന്നിരുന്നു. ‘ഇനി ഊഹാപോഹങ്ങള്‍ക്ക് ഇടമില്ല, ഒറ്റകൊമ്പൻ 2025ല്‍ വരും ‘ എന്ന് വ്യക്തമാക്കുന്ന പോസ്റ്ററാണ് സുരേഷ് ഗോപി പങ്ക് വച്ചിരിക്കുന്നത് . താടിയുള്ള ചിത്രമാണ് പോസ്റ്റിലുള്ളത്. 22 സിനിമകളിൽ അഭിനയിക്കാമെന്ന് ഏറ്റതായും , ഇതറിഞ്ഞപ്പോൾ അമിത് ഷാ അപേക്ഷ എടുത്ത് എറിഞ്ഞതായും മുൻപ് സുരേഷ് ഗോപി സൂചിപ്പിച്ചിരുന്നു. സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമാണ് ഒറ്റക്കൊമ്പന്‍. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ​ഗോകുലം ​ഗോപാലനാണ് നിർമിക്കുന്നത്.

Read More