രണ്ട് ദിവസം മുൻപാണ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഡൊണാൾഡ് ട്രമ്പ് തെരഞ്ഞെടുക്കപ്പെട്ടത് . ഇപ്പോഴിതാ അദ്ദെഹത്തിന്റെ വിശ്വസ്തനും , ഇന്ത്യൻ വംശജനുമായ കശ്യപ് പട്ടേൽ സി ഐ എ ഡയറക്ടർ സ്ഥാനത്തേയ്ക്ക് എത്തിയേക്കുമെന്ന് സൂചന.
1985 ൽ ന്യൂയോർക്കിലാണ് കശ്യപ് പട്ടേൽ ജനിച്ചത് . ഈസ്റ്റ് ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേയ്ക്ക് കുടിയേറിയ ഇന്ത്യൻ വംശജരാണ് കശ്യപിന്റെ മാതാപിതാക്കൾ . ഗുജറാത്തിലെ വഡോദരയിലാണ് കുടുംബത്തിന്റെ വേരുകൾ . റിച്ച്മോണ്ട്സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടിയ കശ്യപ് മയാമിയിൽ വക്കീലായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
കൊലപാതകം , മയക്കുമരുന്ന്, സാമ്പത്തിക തട്ടിപ്പുകൾ അങ്ങനെ നിരവധി കേസുകൾ അദ്ദേഹം കൈകാര്യം ചെയ്തു.പിന്നീട് നീതിന്യായ വകുപ്പിൽ തീവ്രവാദ പ്രോസിക്യൂട്ടറായി ചുമതലയേറ്റു.അമേരിക്കൻ പ്രതിരോധ വകുപിന്റെ റിപ്പോർട്ട് പ്രകാരം അൽ ഖ്വയ്ദ, ഇസ്ലാമി സ്റ്റേറ്റ് തുടങ്ങിയവയിലെ ഭീകരരെ തുറങ്കിലടക്കുന്നതിൽ കശ്യപിന്റെ സാമർത്ഥ്യം പ്രകടമായി. ഭീകരവിരുദ്ധ നീക്കങ്ങൾ നയിച്ച ജോയിന്റ് സ്പെഷ്യൽ ഓപ്പറേഷൻസ് കമ്മാൻഡിൽ ലെയ്സൺ ഓഫീസറായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
നാഷണൽ ഇന്റലിജൻസ് ആക്ടിംഗ് ഡയറക്ടറിടെ പ്രിൻസിപ്പൽ ഡെപ്യുട്ടിയായി പ്രവർത്തിക്കവേ 17 ഓളം രഹസ്യാന്വേഷണ ഏജൻസികൾക്ക് അദ്ദേഹം മേൽനോട്ടം വഹിച്ചു .നാഷണൽ ഇൻ്റിജൻസ് ആക്ടിംഗ് ഡയറക്ടറുടെ പ്രിൻസിപ്പൽ ഡെപ്യൂട്ടിയായി പ്രവർത്തിച്ചപ്പോൾ 17 ഓളം രഹസ്യാന്വേഷണ ഏജൻസികളുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം മേൽനോട്ടം വഹിച്ചിരുന്നു. താൻ ഇന്ത്യൻ വംശജനാണെന്ന് പറയുന്ന കശ്യപ് ഉന്നതപദവിയിലെത്തുന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ അഭിമാനകരമാണ്.