അടുത്തിടെയാണ് ടാറ്റ ഗ്രൂപ്പിന്റെ തലവൻ രത്തൻ ടാറ്റയുടെ വില്പത്രം പുറത്ത് വന്നത് . പതിനായിരം കോടിയിലധികം സമ്പത്തിനുടമയായ അദ്ദേഹത്തിന്റെ സ്വത്തുക്കളിൽ ഏറെയും സംഭവന ചെയ്തിരുന്നു . അതുപോലെ തന്നെയാണ് റിലയൻസ് ഗ്രൂപ്പിന്റെ തലവനും , ഏഷ്യയിലെ ഏറ്റവും ധനികനുമായ മുകേഷ് അംബാനിയും , അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനിയുമൊക്കെ ചാരിറ്റിയ്ക്കായി പണം ചിലവഴിക്കാറുണ്ട് . എന്നാൽ ഇന്ത്യയിൽ ഏറ്റവും കൂടൂതൽ പണം ചാരിറ്റിയ്ക്കായി ചിലവിടുന്നത് ഇവരാരുമല്ല , മറിച്ച് അത് ശിവ് നാടാർ ആണ്.
ഇന്ത്യയിലെ സമ്പന്നന്മാർക്കിടയിലെ മനുഷ്യസ്നേഹികൾ ആരൊക്കെയെന്ന ലിസ്റ്റ് പുറത്ത് വിട്ടത് ഹുറൂൺ ഇന്ത്യയാണ്. ഇതിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സമ്പത്ത് ചാരിറ്റിയ്ക്കായി വിട്ടു നൽകിയത് എച്ച് സി എൽ ടെക്നോളജീസ് സ്ഥാപകൻ ശിവ് നാടാർ ആണ്. 2,153 കോടിയാണ് അദ്ദേഹം ചാരിറ്റിയ്ക്കായി നൽകിയത്.
മുകേഷ് അംബാനിയും,കുടുംബവുമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് . 407 കോടി രൂപയാണ് അദ്ദേഹം സംഭാവന ചെയ്തിരിക്കുന്നത് . പട്ടികയിൽ മൂന്നാം സ്ഥാനത്ത് ബജാജ് ഗ്രൂപ്പാണ്. 352 കോടിയാണ് ബജാജ് ഗ്രൂപ്പ് നൽകിയിരിക്കുന്നത് .
ബിർള കുടുംബം 334 കോടി നൽകി നാലാം സ്ഥാനത്തും , അദാനി കുടുംബം 330 കോടി നൽകി അഞ്ചാം സ്ഥാനത്തുമുണ്ട്.