ഈ ലോകത്തെ ജീവജാലങ്ങൾ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് നൽകുന്ന സംഭാവന വളരെ വലുതാണ്. ജന്തുലോകത്തിലെ ഏതെങ്കിലും ഒരു ജീവിവർഗത്തിന് നാശം സംഭവിച്ചാലും സന്തുലിതാവസ്ഥയ്ക്ക് മാറ്റം വരും .അത്തരലൊന്നാണ് ഹിപ്പൊപൊട്ടാമസും. ഇന്ന് ഫെബ്രുവരി 15 , ലോക ഹിപ്പോപൊട്ടാമസ് ദിനം .
കൂറ്റൻ തല , വലിയ വായ , പല്ലുകൾ , രോമമില്ലാത്ത ശരീരം , തടിച്ച കാലുകൾ . 1,500 കിലോ വരെ ഭാരം വരുന്ന ഭീമൻ ഹിപ്പോകൾ കൂടുതൽ സമയവും വെള്ളത്തിൽ ചിലവഴിക്കുന്നു. കരയിലും , വെള്ളത്തിലും ജീവിക്കുന്നതിനാൽ ഇവയെ അർദ്ധ ജലജീവി എന്നും വിളിക്കുന്നു.നദികളിലും, തടാകങ്ങളിലും, കണ്ടൽക്കാടുകളിലും, ചതുപ്പുനിലകളിലും ജീവിക്കുന്ന ഇവയുടെ എണ്ണം ദിവസം ചെല്ലുന്തോറും അപ്രത്യക്ഷമാകുകയാണ്.
പ്രകൃതിയിലെ അപൂർവ്വമായ ഒരു മൃഗമാണിത് . ഈ മൃഗങ്ങളെ കുറിച്ച് അവബോധം വളർത്തുന്നതിനും, അവയുടെ പിൻഗാമികളെ സംരക്ഷിക്കുന്നതിനുമാണ് എല്ലാ വർഷവും ഫെബ്രുവരി 15 ലോക ഹിപ്പോ ദിനമായി ആചരിക്കുന്നത് . മാംസത്തിനും , കൊമ്പുകൾക്കും വേണ്ടി വേട്ടയാടുന്നതിനാൽ ഇന്ന് ഇവ വംശനാശത്തിന്റെ വക്കിലാണ്. ആഫ്രിക്കയിലും ഹിപ്പോകളുടെ എണ്ണം കുറഞ്ഞു വരികയാണ്.
2006-ൽ, ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) ഹിപ്പോകളെ ദുർബല ജീവിവർഗമായി പട്ടികപ്പെടുത്തി. കഴിഞ്ഞ 20 വർഷത്തിനിടെ ഇവയുടെ എണ്ണത്തിൽ 20 ശതമാനം കുറവുണ്ടായതായി പറയപ്പെടുന്നു.