വാരണാസി : കോൾഡ്പ്ല എന്ന ‘മാന്ത്രിക സംഘത്തിലെ മുഖ്യഗായകൻ ക്രിസ് മാർട്ടിൻ മഹാകുംഭമേളയ്ക്കെത്തി. കാമുകിയും, ഹോളിവുഡ് നടിയുമായ ഡക്കോട്ട ജോൺസണൊപ്പമാണ് ക്രിസ് എത്തിയത്. ശ്രീ ബാബുൽനാഥ് ക്ഷേത്രത്തിൽ അവർ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പരമ്പരാഗത നീല കുർത്ത ധരിച്ച്, ഇന്ത്യൻ സംസ്കാരത്തെ സ്വീകരിച്ച് കഴുത്തിൽ രുദ്രാക്ഷ മാല ധരിച്ചാണ് ക്രിസ് ക്ഷേത്രത്തിലെത്തിയത് . 35 കാരിയായ ഡക്കോട്ട ദുപ്പട്ട കൊണ്ട് തല മറച്ചിരുന്നു. ക്ഷേത്രത്തിലെ നന്ദീദേവന്റെ കാതിൽ ഡക്കോട്ട തന്റെ പ്രാർത്ഥന പറയുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് പാട്ടുമേളം തീർക്കാൻ കോൾഡ്പ്ലേ ഇന്ത്യയിലെത്തിയത്. 8 വർഷത്തിനു ശേഷമാണ് കോൾഡ്പ്ല ഇന്ത്യയിലെത്തിയത്. 1996 ലാണ് ക്രിസ് മാർട്ടിനും ജോണി ബക്ലൻഡും ചേർന്ന് ബ്രിട്ടിഷ് റോക്ക് മ്യൂസിക് ബാൻഡ് ആയ കോൾഡ്പ്ലേയ്ക്കു രൂപം നൽകുന്നത്.