ഡബ്ലിൻ: മതപഠനത്തിൽ നിന്നും ഒഴിവാക്കപ്പെട്ട കുട്ടികളോട് സ്കൂളുകൾ എങ്ങനെ പെരുമാറണം എന്നത് സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കാൻ അയർലൻഡ് വിദ്യാഭ്യാസ വകുപ്പ്. രക്ഷിതാക്കളിൽ നിന്നും വ്യാപക പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. മതപഠനത്തിൽ നിന്നും ഒഴിവാക്കപ്പെട്ട കുട്ടികളെ ക്ലാസ് മുറികളിൽ ഒറ്റപ്പെടുത്തുന്നുവെന്നും അവർക്ക് പഠനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്നുമാണ് പരാതി.
അയർലൻഡിൽ പ്രൈമറി സ്കൂളുകളിൽ 90 ശതമാനത്തിലധികവും മതാധിഷ്ഠിത സംവിധാനത്തിലാണ് മുന്നോട്ട് പോകുന്നത്. ഇതിൽ 83 ശതമാനം കത്തോലിക്കാ സ്കൂളുകളുമാണ്. ഇവിടെ ആരാധനയും മറ്റ് രീതികളും പഠിപ്പാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം രക്ഷിതാക്കൾ കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. ഇങ്ങനെ ഒഴിവാക്കിയ കുട്ടികൾക്കാണ് ബുദ്ധിമുട്ട് നേരിടുന്നത്. കുട്ടികളെ മതപഠനത്തിൽ നിന്നും വിട്ട് നിർത്താൻ രക്ഷിതാക്കൾക്ക് ഭരണഘടനാപരമായി അവകാശമുണ്ട്.

