ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഇന്ന് മുതൽ പൊതുഗതാഗതത്തിന് തടസ്സം നേരിടും. ഇന്ന് മുതൽ സുപ്രധാന അറ്റകുറ്റപ്പണികൾ നടക്കുന്ന പശ്ചാത്തലത്തിലാണ് പൊതുഗതാതത്തിന് തടസ്സം നേരിടുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ പൊതുഗതാഗതം സാധാരണ നിലയിലാകും. നിയന്ത്രണങ്ങളോട് യാത്രികർ സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ലുവാസ് റെഡ് ലൈൻ, ഡാർട്ട് ട്രെയിൻ സർവ്വീസുകൾ എന്നിവയ്ക്കാണ് തടസ്സം നേരിടുന്നത്. ഗതാഗതം ഭാഗികമായി നിർത്തിവയ്ക്കും. ലുവാസ് റെഡ് ലൈനിൽ ബെൽഗാർഡ് സ്റ്റോപ്പിലും ബെൽഗാർഡ് റോഡിന് മുകളിലൂടെയുള്ള ട്രാം പാതയിലുമാണ് പ്രധാന അറ്റകുറ്റപ്പണികൾ നടക്കുന്നത്.
Discussion about this post

