ന്യൂഡൽഹി : മണ്ഡല പുനർനിർണ്ണയ ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെയോടും ബിജെപി ചർച്ചകൾ നടത്തിയതായി സൂചന. ലോക് സഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാനുള്ള നിർദേശത്തെ സ്റ്റാലിനും , സംഘവും പിന്തുണയ്ക്കുമെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഡീലിമിറ്റേഷൻ ബിൽ പാസാക്കുന്നതിൽ പരാജയപ്പെട്ടാൽ ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർ നിർണ്ണയം നടത്താൻ ബിജെപി നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
84-)0 ഭരണഘടന ഭേദഗതിയുടെ ചട്ടക്കൂടിനുള്ളിൽ നിന്ന് ഈ നടപടികളുമായി മുന്നോട്ട് പോകാനാകുമെന്നും, ഇതിനായി പാർലമെന്റിൽ കേവല ഭൂരിപക്ഷം മതിയെന്നും ബിജെപി വൃത്തങ്ങൾ പറയുന്നു.ദക്ഷിണേന്ത്യയിലെ മറ്റ് പാർട്ടികളോടും ബിജെപി സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഈ ബില്ലിനെതിരെ ദോഷം ചെയ്യുമെന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ താല്പര്യങ്ങൾക്ക് ദോഷം ചെയ്യുമെന്നും ബിജെപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഏപ്രിലിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭരണഘടനഭേദഗതിയ്ക്കെതിരെ ഡി എം കെ എം പിമാർ വോട്ട് ചെയ്തിരുന്നു. ഇത്തവണയും ഡി എം കെയുടെ ആവശ്യങ്ങളിൽ വിട്ടു വീഴ്ച്ചയില്ലെന്നാണ് എം കെ സ്റ്റാലിന്റെ പ്രസ്താവന. ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചാലും നിലവിലുള്ള 7.18 ശതമാനം സീറ്റുകൾ തമിഴ്നാടിന് തന്നെ ലഭിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടിട്ടുണ്ട്. 1971 ലെ സെൻസസ് അനുസരിച്ച് സംസ്ഥാനങ്ങൾക്കിടയിൽ സീറ്റുകൾ വിഭജിച്ചിരിക്കുന്ന രീതി അടുത്ത 25 വർഷത്തേയ്ക്ക് കൂടി അതേപടി തുടരണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടിട്ടുണ്ട്.

