ഡബ്ലിൻ: സ്കൂൾ ബസ് ഫീസ് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം പുന:പരിശോധിക്കേണ്ടിവരുമെന്ന് ഒയിറിയാച്ച്ടാസ് വിദ്യാഭ്യാസ സമിതി ചെയർമാർ.
വിദ്യാഭ്യാസ, യുവജന വകുപ്പിലെ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അധ്യക്ഷനായ ഫിയന്ന ഫെയിൽ നേതാവ് കാതൽ ക്രോ. ഇത് വലിയ രാഷ്ട്രീയ പ്രശ്നം ആണെന്നും ക്രോ പറഞ്ഞു. സ്കൂൾ ബസ് ഫീസ് വർധനവിൽ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെ ആണ് ക്രോയുടെ പ്രതികരണം.
കുടുംബങ്ങളുടെ മേൽ ഭാരം ചുമത്തുന്നത് യാഥാർത്ഥ്യ ബോധമില്ലാത്ത കാര്യമാണ്. ജീവിത ചിലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വീണ്ടും കുടുംബങ്ങളിലേക്ക് എത്തിയ്ക്കുകയാണ് ഇത് ചെയ്യുന്നത്. ഒരു കാലത്ത് യാത്രാ നിരക്കുകൾ വർധിപ്പിക്കുന്ന കാര്യം മാതാപിതാക്കൾക്ക് ഉൾക്കൊള്ളാൻ പ്രയാസം ആയിരുന്നു. അതിനാൽ നിലവിലെ തീരുമാനം സർക്കാർ പുന:പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

