ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ യുവാവിന് കുത്തേറ്റു. താലയില ഹീതർവ്യൂ റോഡിൽ ആയിരുന്നു സംഭവം. മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു യുവാവിന് കുത്തേറ്റത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: യുവാവിന്റെ ഹീതർവ്യൂ റോഡിലെ വീട് നിൽക്കുന്ന കോമ്പൗണ്ടിലേക്ക് മോഷ്ടാക്കളുടെ സംഘം അതിക്രമിച്ച് കടക്കുകയായിരുന്നു. തുടർന്ന് ഷെഡിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചു. ഇത് യുവാവ് കാണുകയായിരുന്നു. തുടർന്ന് മോഷ്ടാക്കളെ തടയാൻ ശ്രമിച്ചു. സംഘട്ടനത്തിനിടെ യുവാവിനെ മോഷ്ടാക്കളുടെ സംഘം കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
Discussion about this post

