ക്ഷേത്രങ്ങളിലായാലും, വീടുകളിലായാലും പൂജകൾക്കൊടുവിൽ കർപ്പൂരം കത്തിക്കുന്നതും തൊട്ട് വണങ്ങുന്നതും പതിവാണ്. വാസ്തുശാസ്ത്രമനുസരിച്ച് കർപ്പൂരം ശരിയായ രീതിയിൽ കത്തിച്ചാൽ വീടിനുള്ളിലെ നെഗറ്റീവ് എനർജി വരെ ഒഴിവാക്കാനാകും.
ജാതകത്തിൽ രാഹുവിന്റെയും, കേതുവിന്റെയും ദോഷമുള്ളവർക്ക് ജീവിതത്തിൽ തൊഴിൽ തടസങ്ങൾ ഉൾപ്പെടെ അനുഭവപ്പെടാം. ഇതിന് പരിഹാരമായി ശനിയാഴ്ച്ച ദിവസങ്ങളിൽ സന്ധ്യാദീപം കൊളുത്തുമ്പോൾ കർപ്പൂരം നെയ്യിൽ മുക്കി കത്തിക്കുന്നത് ഉത്തമമാണ്. ഈ പുക വീട്ടിലെ നെഗറ്റീവ് എനർജി നീക്കുകയും , ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ , ജോലി തടസം എന്നിവ ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.
വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും, അമിത ചിലവുകൾ നിയന്ത്രിക്കാനും രാത്രിയിൽ ഒരു പാത്രത്തിൽ കർപ്പൂരവും, ഒപ്പം രണ്ട് ഗ്രാമ്പൂവും ചേർത്ത് കത്തിക്കുന്നത് ഉത്തമമാണ്.വീട്ടിലെ അസ്വസ്ഥകളും, വഴക്കുകളും ഇല്ലാതാക്കാനും കർപ്പൂരത്തിന് കഴിവുണ്ട്.
രാവിലെയും വൈകുന്നേരവും പൂജ ചെയ്യുമ്പോൾ കർപ്പൂരം കത്തിച്ച് ആരതി നടത്തി അതിന്റെ സുഗന്ധം വീടിനുള്ളിൽ നിറച്ചാൽ വീട്ടിൽ സമാധാനവും, കുടുംബാംഗങ്ങൾക്കിടയിൽ ഐക്യവും ഉണ്ടാകുമെന്നാണ് ആചാര്യന്മാർ പറയുന്നത്. വീട്ടിൽ നിന്ന് പോസിറ്റീവ് എനർജി നിറയ്ക്കാൻ വീടിന്റെ പ്രധാന വാതിലിന് മുന്നിലും കർപ്പൂരം കത്തിക്കാറുണ്ട്.

