ലിമെറിക്ക്:ലിമെറിക്കിലെ മെറ്റൽ റീ സൈക്ലിംഗ് കേന്ദ്രത്തിൽ തീപിടിത്തം. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. സ്ഥലത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കില്ല.
ബാലിസിമോൺ റോഡിലെ യുണൈറ്റഡ് മെറ്റൽ റീസൈക്ലിംഗ് യൂണിറ്റിൽ ആയിരുന്നു സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. എങ്കിലും ഷോർട്ട് സർക്യൂട്ട് ആണ് പിന്നിൽ എന്നാണ് സംശയിക്കുന്നത്. അഞ്ച് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള സേനാംഗങ്ങൾ എത്തിയാണ് തീ അണയ്ക്കൽ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. സംഭവസ്ഥലത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post

