സംഗീതസംവിധായകനും, ഗായകനുമായ അനിരുദ്ധ് രവിചന്ദറിന്റെയും, സൺറൈസേഴ്സ് ഹൈദരബാദിന്റെ സി ഇ ഒയുമായ കാവ്യമാരന്റെയും വിവാഹ റിസ്പഷൻ കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ നടന്നത് . സത്ക്കാരത്തിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയും , ഭാര്യ സംഗീതയും എത്തിയ ദൃശ്യങ്ങളാണിപ്പോൾ സമൂഹമാധ്യങ്ങളിൽ ശ്രദ്ധ നേടുന്നത് . വിജയിൽ നിന്ന് അകന്ന് കഴിയുന്ന സംഗീത തനിച്ചാണ് വിവാഹസത്ക്കാരത്തിൽ പങ്കെടുക്കാൻ എത്തിയത്.
പൊതുവേദിയിൽ അപൂർവ്വമായി മാത്രം പ്രത്യക്ഷപ്പെടുന്ന സംഗീതയുടെ സാന്നിധ്യമാണ് ഏറെ ശ്രദ്ധേയമായത് .മുൻപ് മകൻ ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിച്ച വേളയിൽ മകന് പിന്തുണയുമായാണ് സംഗീത പൊതുവേദിയിൽ എത്തിയത്. വിജയും തനിച്ചാണ് റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയത്. വേദിയിലെത്തിയ അദ്ദേഹം നവദമ്പതികൾക്ക് ആശംസകൾ അറിയിക്കുകയും , ഇരുവർക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വിജയും, സംഗീതയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി അകന്നാണ് കഴിയുന്നത് . രാഷ്ട്രീയപ്രചാരണങ്ങളിൽ നിന്നും, സിനിമയിൽ നിന്നും ബന്ധപ്പെട്ട പരിപാടികളിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയായിരുന്നു സംഗീത.
ഈ വർഷം ആദ്യമാണ് വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സംഗീത വിവാഹമോചന ഹർജി നൽകിയത് . തന്റെ എതിർപ്പ് അവഗണിച്ച് വിജയ് ആ ബന്ധം തുടർന്ന് മാനസികമായി തന്നെ തകർത്തതായും സംഗീത ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ വൈകാതെ സംഗീത തന്നെ ഈ ഹർജി പിൻവലിക്കുകയും ചെയ്തിരുന്നു.

