ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ റെസിഡന്റ് ഡോക്ടർമാർ പണിമുടക്കുന്നു. രാവിലെ ഏഴ് മണിയ്ക്ക് ആരംഭിച്ച സമരം ഇന്ന് വൈകീട്ട് വരെ തുടരും. വേതനവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്നാണ് ഡോക്ടർമാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 24 മണിക്കൂർ നീളുന്ന പ്രതിഷേധം നാളെ രാവിലെ വരെ തുടരും.
വാക്ക്ഔട്ട് നടപ്പിലാക്കിക്കൊണ്ടായിരുന്നു പ്രതിഷേധം ആരംഭിച്ചത്. ഇന്നലെ പ്രതിഷേധത്തിന്റെ തുടർച്ചയായി തിങ്കളാഴ്ചയും പണിമുടക്ക് സംഘടിപ്പിക്കുന്നുണ്ട്. സ്പെഷ്യലിസ്റ്റ്, കൺസൾട്ടന്റ് ഡോക്ടർമാരാണ് പണിമുടക്കുന്നത്. ഈ വർഷം ജൂണിലും സമാനമായ രീതിയിൽ ഡോക്ടർമാർ 24 മണിക്കൂർ സമരം നടത്തിയിരുന്നു. പൂർണ ശമ്പളം പുന:സ്ഥാപിക്കണമെന്നാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യം.

