തിരുവനന്തപുരം ; സംസ്ഥാനത്ത് പൊലീസുകാർക്കെതിരെയുള്ള അതിക്രമം അംഗീകരിക്കില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച ശേഷം പല സ്ഥലങ്ങളിലും പൊലീസുകാർക്ക് നേരെ അതിക്രമം ഉണ്ടാകുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
എം ഡി എം എ യുമായി വരുന്നവരെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസുകാരന് നേരെ അതിക്രമം ഉണ്ടാകുന്നത് . ദീപു രാജ് എന്ന പൊലീസുകാരന്റെ കൈ ഒടിഞ്ഞിട്ടുണ്ട്. പൊലീസിനെ ആക്രമിച്ചാൽ കടുത്ത നടപടി ഉണ്ടാകും. അപകടം പറ്റിയ പൊലീസുകാരന്റെ ആശുപത്രി ചിലവ് സർക്കാർ വഹിക്കും. ഓപ്പറേഷൻ തൂഫാന് മൂന്ന് ഘട്ടങ്ങളാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
തൂഫാന് സ്ട്രൈക്ക്, തൂഫാന് വാരിയര്‍, തൂഫാന് കെയര്‍ എന്നിങ്ങനെയാണ് മൂന്ന് ഘട്ടങ്ങൾ . അറസ്റ്റും , നിയമനടപടികളും , കാപ്പ ചുമത്തലുമൊക്കെയണ് തൂഫാൻ സ്ട്രൈക്ക്. നടൻ മോഹൻലാൽ അംഗമായ തൂഫാൻ വാരിയേഴ്സിൽ ഇന്ന് 40 ലക്ഷം പേർ അംഗങ്ങളാണ്.
സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരെയും മന്ത്രി തൂഫാന് വാരിയേഴ്സായി പ്രഖ്യാപിച്ചു. മുൻപ് ജനങ്ങൾക്ക് ലഹരി മാഫിയയെ പേടിയായിരുന്നുവെങ്കിൽ ഇന്ന് മാഫിയകൾക്ക് ജനങ്ങളെയാണ് പേടി. വ്യാജ പരാതികള്‍ ഒഴിവാക്കി യഥാര്‍ത്ഥ ലഹരി വ്യാപനം കണ്ടെത്തി പിടികൂടാന്‍ പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

