തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം, ക്യാമ്പസിൽ ഡെങ്കിപ്പനി പടരുന്നു. . വിദ്യാർത്ഥിക്കുന്ന ഹോസ്റ്റലിലാണ് പനി പടരുന്നത് . ഒരാഴ്ച്ചയ്ക്കിടെ 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗ്യവ്യാപനം രൂക്ഷമായതോടെ കോളേജും, ഹോസ്റ്റലും അടച്ചിട്ടിരിക്കികയാണ്.
ഇന്നലെ ചേർന്ന സിൻഡിക്കേറ്റിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും യോഗത്തിൽ ആണ് തീരുമാനം. ക്ലാസുകൾ മുഴുവൻ ഓൺലൈനിലേയ്ക്ക് മാറ്റും . ഹോസ്റ്റൽ മുറികൾ മുഴുവനായും ഫോഗ് ചെയ്ത് രോഗം നിയന്ത്രിക്കും.
പത്ത് വിദ്യാർത്ഥികൾക്കും, മൂന്ന് ജീവനക്കാർക്കുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷങ്ങൾ ഉള്ളവർ ഇനിയുമുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു. അവധിയ്ക്കായി നാട്ടിൽ പോയ കുട്ടികൾക്കും പനി ബാധിച്ചിട്ടുണ്ട്.
‘ഈഡിസ്’ പെൺകൊതുകുകൾ പരത്തുന്ന ഡെങ്കിപ്പനി ശ്രദ്ധിച്ചില്ലെങ്കിൽ ഏറെ അപകടകരമായ സാഹചര്യത്തിലേയ്ക്ക് പോകുന്ന രോഗമാണ് . ഫ്ലാവിവൈറസ് വിഭാഗത്തിൽ പെട്ട വൈറസ് ആണ് ഇതിന് കാരണം . പനി, തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, ശരീരവേദന, ചർമ്മത്തിലെ പാടുകൾ , ഓക്കാനം, ഛർദ്ദി, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.

