ഒഫാലി: കൗണ്ടി ഒഫാലിയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ
ഷിൻറോണിലെ പ്രോപ്പർട്ടിയിൽ ആയിരുന്നു സംഭവം. സ്ത്രീയ്ക്ക് ഏകദേശം 20 വയസ്സ് പ്രായം തോന്നുമെന്ന് പോലീസ് അറിയിച്ചു. സ്ത്രീ സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്നും പോലീസ് വ്യക്തമാക്കി.
ആർ419 ലെ സ്റ്റഡ് ഫാമിൽ ആയിരുന്നു മൃതദേഹം കണ്ടത്. അവിടെയെത്തിയവർ ആയിരുന്നു ആദ്യം മൃതദേഹം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം മിഡ്ലാൻഡ് റീജിയണൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് യുവതിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാകും. പോസ്റ്റ്മോർട്ടത്തിലെ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ഗാർഡ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

