ഡബ്ലിൻ: കുടുംബ ബന്ധങ്ങളുടെ മൂല്യം ഓർമ്മപ്പെടുത്തുന്ന പുതിയ ഷോർട്ട് ഫിലിം ഐറിഷ് ഡ്രീംസ് അയർലൻഡിൽ റിലീസിനൊരുങ്ങുന്നു. ഈ മാസം 20 നാണ് ചിത്രം റിലീസ് ചെയ്യുക. ജീവിതത്തിലെ തിരക്കിന്റെ പേരിൽ മക്കളെ ശ്രദ്ധിക്കാതെ പോകുന്ന രക്ഷിതാക്കൾക്കുള്ള ഒർമ്മപ്പെടുത്തലും മുന്നറിയിപ്പുമാണ് ചിത്രം. റോബി തിരുവല്ലയാണ് ഐറിഷ് ഡ്രീംസ് സംവിധാനം ചെയ്തിരിക്കുന്നത്.
കുട്ടികൾക്ക് മികച്ച ജീവിത സാഹചര്യങ്ങൾ നൽകുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല രക്ഷിതാക്കളുടെ ഉത്തരവാദിത്വം. മറിച്ച് കുട്ടികൾക്ക് സ്നേഹവും സുരക്ഷിതത്വവും നൽകണം. അവരുടെ ചെറിയ ആവശ്യങ്ങളുടെ പ്രാധാന്യം പോലും മനസിലാക്കണം. കുട്ടികളെ ഒപ്പം ചേർത്ത് പിടിക്കണമെന്ന സന്ദേശവും ചിത്രം നൽകുന്നു.

