ഡബ്ലിൻ: ഫീനിക്സ് പാർക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. 40 വയസ്സുള്ള കിഴക്കൻ യൂറോപ്പിൽ നിന്നുള്ള വ്യക്തിയാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം കൊല്ലപ്പെട്ട വ്യക്തിയുടെ പേരോ മറ്റ് വിശദാംശങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഇന്നലെ യുവാവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടുണ്ട്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മറ്റ് നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. വെല്ലിംഗ്ടൺ സ്മാരത്തിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

