ഡബ്ലിൻ: അയർലൻഡിനും അമേരിക്കയ്ക്കുമിടയിലെ ചില വിമാനങ്ങൾ റദ്ദാക്കും. ചിലവ വൈകി മാത്രമേ സർവ്വീസ് നടത്തുകയുള്ളു. യുഎസ് വിമാനത്താവളങ്ങളിലെ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളുലുണ്ടായ തകരാറാണ് വിമാന സർവ്വീസുകൾക്ക് തടസ്സം സൃഷ്ടിച്ചത്.
ഡബ്ലിൻ വിമാനത്താവളമാണ് സർവ്വീസുകൾ മുടങ്ങുമെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയത്. യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് എയർലൈനുകളുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം. ഇന്ന് രാവിലെ ചിക്കാഗോയിൽ നിന്നും ന്യൂയോർക്കിൽ നിന്നുമുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കിയിരുന്നു. എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലെ ആശയവിനിമയ തകരാറിനെ തുടർന്ന് . യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവച്ചതിനെ തുടർന്നാണ് ഇത്.

