ഡബ്ലിൻ: ഡബ്ലിനിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. 80 വയസ്സുള്ള പുരുഷനാണ് ആശപത്രിയിൽ ചികിത്സയ്ക്കിടെ ജീവൻ നഷ്ടമായത്. മൗണ്ട് മെറിയോൺ അവന്യൂവിനും പ്രയോറി ഡ്രൈവിനും ഇടയിലുള്ള എൻ 11 സ്റ്റിൽഗോർഗനിൽ രാവിലെ 7.05 ഓടെ ആയിരുന്നു അപകടം ഉണ്ടായത്.
നടന്നുപോകുകയായിരുന്നു 80 കാരൻ. ഇതിനിടെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.

