സ്ലൈഗോ: സ്ലൈഗോയിലെ പ്രധാന സെമിത്തേരിയിലെ പ്രതിമകൾ ഉൾപ്പെടുന്ന അലങ്കാരപ്പണികൾ നീക്കം ചെയ്തു. ഘടനകളെക്കുറിച്ചുള്ള പരാതികളും തർക്കങ്ങളും ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം. നിരവധി മതപ്രതിമകൾ, തൂണുകൾ, കലശങ്ങൾ എന്നിവ ഉൾപ്പെടുന്ന അലങ്കാരങ്ങൾ കഴിഞ്ഞ മാസമാണ് ഇവിടെ സ്ഥാപിച്ചത്.
പുതിയ ശ്മശാനത്തിന്റെ ഭാഗത്താണ് അലങ്കാരങ്ങൾ സ്ഥാപിച്ചിരുന്നത്. എന്നാൽ ഇത് സൈഗ്ലോ കൗണ്ടി കൗൺസിൽ നിശ്ചയിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ടായിരുന്നു നിർമ്മിച്ചത്. പിന്നാലെ ഇതിൽ പ്രദേശവാസികൾ ഉൾപ്പെടെ പരാതി ഉയർത്തുകയായിരുന്നു. ഇതോടെയാണ് അലങ്കാരങ്ങൾ നീക്കം ചെയ്തത്.
Discussion about this post

