ഡബ്ലിൻ : കിൽ കെനി കൗണ്ടിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർമാർ പങ്കെടുത്ത ബോക്സിംഗ് മത്സരം സ്ഥലത്തുണ്ടായ സംഘർഷത്തെ തുടർന്ന് നിർത്തി വച്ചു. സംഭവത്തിൽ പരിക്കേറ്റ ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മർദ്ദനമേറ്റ 30 കാരനെയാണ് സെന്റ് ലൂക്ക്സ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. സില്ലിൻ ഹില്ലിലെ എന്ന സ്ഥലത്ത് നടന്ന ബോക്സിംഗ് മത്സരം ‘അൺഹിഞ്ച്ഡ് പ്രൊമോഷൻസ്’ ആണ് സംഘടിപ്പിച്ചത്. റാപ്പർമാരായ റസ് മില്യൺസും, കിർക്കിയും തമ്മിലുള്ള മത്സരമായിരുന്നു പ്രധാന ആകർഷണം . എന്നാൽ പരിപാടിയ്ക്കിടെ ഇൻഫ്ലുവൻസർ ‘മോ ഡീൻ’ , കുടിയേറ്റ വിരുദ്ധ പ്രവർത്തകനായ ‘ടോമി റോബിൻസൺ’ എന്നിവർ തമ്മിൽ സംഘർഷം ഉണ്ടാകുകയായിരുന്നു.

