കൊച്ചി ; യുവഡോക്ടറെ ക്രൂരമായി ആക്രമിച്ച കേസിൽ സിനിമാ താരങ്ങൾ അറസ്റ്റിൽ. നടി അതുല്യ ചന്ദ്ര, നടൻ ബിബിൻ പെരുമ്പിള്ളി എന്നിവരടക്കം മൂന്ന് പേരാണ് അറസ്റ്റിലായത് . കേസിൽ ആകെ 12 പ്രതികളാണ് ഉള്ളത് . ബിബിൻ ഒന്നാം പ്രതിയും അതുല്യ മൂന്നാം പ്രതിയുമാണ്. തിരിച്ചറിയാത്ത പത്ത് പേർ കൂടി പ്രതിപട്ടികയിലുണ്ട്.
ഈ മാസം രണ്ടിനാണ് സംഭവം . അതുല്യ ചന്ദ്രയും, ബിബിനും ഉൾപ്പെടെ 12 പേരും ചേർന്ന് യുവഡോക്ടറെ പൊന്നുരുന്നിയിലെ അപ്പാർട്ട്മെന്റിലേയ്ക്ക് വിളിച്ചു വരുത്തി മർദ്ദിക്കുകയായിരുന്നു . അതുല്യചന്ദ്രയുടെ അമ്മയുടെ അനുജത്തിയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ഡോക്ടറെ വിളിച്ചു വരുത്തിയത് .
ഡോക്ടറെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും മൂന്ന് ലക്ഷത്തോളം വില വരുന്ന രണ്ട് മൊബൈൽ ഫോണുകൾ തട്ടിയെടുകയും ചെയ്തതായും എഫ് ഐ ആറിൽ പറയുന്നു.അതുല്യയെ നേരത്തെ പരിചയമുണ്ടെന്നും, അതുകൊണ്ടാണ് അപ്പാർട്ട്മെന്റിൽ പോയതെന്നുമാണ് ഡോക്ടർ പറയുന്നത് . രോഗിയെ ലഹരി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മർദ്ദനം.
പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു. മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ് .ഗാനഗന്ധർവൻ, ഉയിർ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നടിയാണ് അതുല്യ ചന്ദ്ര. ലോക, കിങ് ഓഫ് കൊത്ത, സീതാരാമം, റോഷാക്ക്, ആശാൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടയാളാണ് ബിബിൻ പെരുമ്പിള്ളി.

