ഡബ്ലിൻ: ഗാർഡ ഷിക്കോണയിലെ അംഗത്തിന് നേരെ കാർ ഓടിച്ച് കയറ്റിയ സംഭവത്തിൽ കോടതിയിൽ കുറ്റസമ്മതം നടത്തി പ്രതി. 43 വയസ്സുള്ള ഫെയർഹിൽ സ്വദേശി റോജർ റയാനാണ് കേസിലെ പ്രതി. ഒക്ടോബർ 27 നായിരുന്നു ഇയാൾ ഗാർഡ ഉദ്യോഗസ്ഥന് നേരെ വാഹനം ഓടിച്ച് കയറ്റിയത്.
ജഡ്ജി മേരി മോറിസ്സിയുടെ മുൻപാകെ ആയിരുന്നു റയാനെ ഹാജരാക്കിയത്. ഇയാൾക്കെതിരായ തെളിവുകളും അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇയാൾ അശ്രദ്ധമായി വാഹനമോടിച്ച് ഗാർഡയുടെ പട്രോൾ വാഹനത്തിലക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ റയാൻ കുറ്റസമ്മതം നടത്തുകയായിരുന്നു.
Discussion about this post

