ലിമെറിക്ക്: ലിമെറിക്കിൽ ആക്രമണം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ കെന്നഡി പാർക്കിന് തൊട്ടടുത്തുള്ള ലിൻഡൻ കോർട്ടിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു ആക്രമണം എന്നാണ് റിപ്പോർട്ടുകൾ. 30 വയസ്സുള്ള യുവാവാണ് ആക്രമണത്തിന് ഇരയായത്. യുവാവിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയതായി അടിയന്തിര സേവനങ്ങൾക്ക് വിവരം ലഭിക്കുകയായിരുന്നു. ഇവരെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. സംഭവം കണ്ടവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
Discussion about this post

