ഡബ്ലിൻ: ഡബ്ലിൻ 22 ൽ പുതുതായി നിർമ്മാണം പൂർത്തിയായ കോസ്റ്റ് റെന്റൽ അപ്പാർട്ട്മെന്റുകൾക്കായുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചു. 42 അപ്പാർട്ട്മെന്റുകളാണ് നിലവിൽ വാസയോഗ്യമായിരിക്കുന്നത്. പോർട്ടൽ വഴി ഓൺലൈൻ അപേക്ഷകൾ നൽകാം. രണ്ടാഴ്ചവരെയാണ് അപേക്ഷിക്കാൻ സമയമുള്ളത്.
രണ്ട് കിടപ്പുമുറികളുള്ള അപ്പാർട്ട്മെന്റുകളാണ് ലഭ്യമായിട്ടുള്ളത്. പുതിയതും എ റേറ്റ് ചെയ്തതുമായ അപ്പാർട്ട്മെന്റുകൾക്ക് പ്രതിമാസം 1685 യൂറോയാണ് വാടക. ഡബ്ലിൻ 22 ൽ ഗ്രാൻഡ് കനാലിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന സെവൻ മിൽസ് എന്ന പട്ടണത്തിലെ എക്സ്ചേഞ്ച് സ്ക്വയറിലാണ് അപ്പാർട്ട്മെന്റുകൾ.
Discussion about this post

