ഡബ്ലിൻ: ഹാലോവീൻ രാത്രിയിൽ ഡബ്ലിൻ നഗരത്തിൽ പരക്കെ അതിക്രമം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹാലോവീൻ ദിനത്തിൽ രാത്രി കാറുകൾക്ക് തീയിട്ടതുൾപ്പെടെയുള്ള അതിക്രമങ്ങളാണ് അരങ്ങേറിയത്. വീഡിയോയിൽ കാറുകൾ കത്തിക്കുന്നത് വ്യക്തമായി കാണാം. ഇതിന് പുറമേ റെസിഡെൻഷ്യൽ മേഖലകളിൽ കാറുകൾ നിർത്തിയിട്ടിരിക്കുന്ന ഭാഗത്ത് കൂടി അമിത വേഗതയിൽ സഞ്ചരിക്കുന്നതിന്റെയും കാറുകളിൽ മനപ്പൂർവ്വം ഇടിയ്ക്കുന്നതിന്റെയും ദൃശ്യങ്ങൾ വീഡിയോയിലൂടെ പുറത്തുവന്നിട്ടുണ്ട്.
ബാലിഫെർമോട്ടിലെ ചെറി ഓർച്ചാർഡിലാണ് ഏറ്റവും കൂടുതൽ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തത്.
Discussion about this post

