ദക്ഷിണേന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് സായിപല്ലവി. അടുത്തിടെ അമിതാഭ് ബച്ചനൊപ്പം ‘ കോൻ ബനേഗ ക്രോർപതി ‘ പരിപാടിയിൽ പങ്കെടുക്കാൻ സായി പല്ലവി എത്തിയിരുന്നു. രാമായണം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് താരം പരിപാടിയിൽ അതിഥിയായി എത്തിയത്. പരിപാടിയ്ക്കിടെ തന്റെ ഭാവി വരനെ പറ്റി സായി പല്ലവി പറഞ്ഞ സങ്കൽപ്പങ്ങളാണിപ്പോൾ വൈറലാകുന്നത്.
ഭർത്താവായി വരുന്നയാൾ പൂർണ്ണമായും വ്യക്തിസ്വാതന്ത്ര്യം നൽകുന്ന ആളായിരിക്കണമെന്നാണ് താരം പറയുന്നത് . ഒപ്പം ലക്ഷ്യങ്ങളിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാതെ ഒപ്പം നിൽക്കുന്നയാളാകണം. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്യ്രത്തെയും , നിലപാടിനെയും ബഹുമാനിക്കണം. പരസ്പരം വിശ്വാസവും, ബഹുമാനവും, ഒപ്പം ഹ്യൂമർ സെൻസും ബന്ധത്തിൽ ഉണ്ടാകണം ഇതിനൊക്കെയൊപ്പം നന്നായി പാചകം ചെയ്യാനും അറിയണമെന്നാണ് സായി പല്ലവി പറയുന്നത് . താരത്തിന്റെ ഭർതൃസങ്കൽപ്പങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.

