ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിവാഹം . ഇത് സ്നേഹം , വിശ്വാസം , പ്രണയം എന്നിവയിൽ അധിഷ്ഠിതമാണ് . അടുത്ത കാലത്തായി വിവാഹതടസ്സങ്ങൾ വർധിച്ചു വരുന്ന സാഹചര്യമാണുള്ളത് . വിവാഹ തടസം മാറാൻ ആദ്യം ചെയ്യേണ്ടത് കുടുംബ പരദേവതയെ പ്രീതിപ്പെടുത്തുകയാണ്. ജാതകത്തിൽ ഏഴാം ഭാവാധിപനായ ഗ്രഹത്തെ പ്രീതിപ്പെടുത്തുക എന്നതും അത്യാവശ്യമാണ്.
ഒരുപാട് ഗൃഹങ്ങളുടെ ദോഷം ജാതകത്തിൽ ഉണ്ടെങ്കിൽ നവഗ്രഹാർച്ചന നടത്തുന്നതും നല്ലതാണ്. ഉമാമഹേശ്വര പൂജ , സ്വയംവര പുഷ്പാഞ്ജലി, ഒക്കെ സാധാരണ രീതിയിൽ വിവാഹം നടത്താൻ ചെയ്യുന്ന വഴിപാടുകളാണ്. തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നതും നല്ലതാണ്. പല പരിഹാരങ്ങൾ ചെയ്തിട്ടും വിവാഹം നടക്കാത്തവർ ബാണേശി ഹോമം നടത്തിയാൽ പെട്ടെന്ന് വിവാഹം നടക്കുമെന്നാണ് ആചാര്യന്മാർ പറയുന്നത്. ഗുരുവായൂരിൽ കൃഷ്ണനാട്ടം ( സ്വയം വര കഥ ) , അഹസ് വഴിപാട് എന്നിവയും വിവാഹതടസത്തിനുള്ള പരിഹാരങ്ങളാണ് . ജാതകത്തിൽ ദേവി പ്രീതിയാണ് വേണ്ടതെങ്കിൽ പൗർണമി പൂജ നടത്തുക.
വിവാഹം നടത്താൻ പ്രത്യേക വഴിപാടുകളും, പൂജകളും നടത്തുന്ന ക്ഷേത്രങ്ങളാണ് തിരുമാന്ധാം കുന്ന് , തിരുവൈരാണിക്കുളം , പാവക്കുളം മഹാദേവക്ഷേത്രം എന്നിവ.

